Home News സോണി എ6400ന്റെ 2.0 അപ്‌ഡേറ്റില്‍ ആനിമല്‍ ഐ ഓട്ടോഫോക്കസ്

സോണി എ6400ന്റെ 2.0 അപ്‌ഡേറ്റില്‍ ആനിമല്‍ ഐ ഓട്ടോഫോക്കസ്

1439
0
Google search engine

സോണിയുടെ എ6400 മിറര്‍ലെസ് ക്യാമറയ്ക്കു പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നു. RMT-P1BT വയര്‍ലെസ് റിമോട്ട് കമാന്‍ഡര്‍ സപ്പോര്‍ട്ടിനു പുറമേ ആനിമല്‍ ഐ ഓട്ടോഫോക്കസാണ് ഇതിലെ വലിയ പ്രത്യേകത. ക്രോപ്പ് സെന്‍സര്‍ മിറര്‍ലെസ് ക്യാമറകളില്‍ ആദ്യമായാണ് സോണി ഈ ഓട്ടോഫോക്കസ് സൗകര്യം നല്‍കുന്നത്. മൃഗങ്ങളുടെ ചിത്രമെടുക്കുമ്പോള്‍ അവയുടെ കണ്ണുകള്‍ ഫോക്കസ് ചെയ്തു കഴിഞ്ഞാല്‍ സബ്ജക്ട് എങ്ങനെ ചലിച്ചാലും ഫോക്കസ് ഔട്ടാവുന്നില്ലെന്നതാണ് ഈയൊരു സങ്കേതത്തിന്റെ പ്രത്യേകത. വളര്‍ത്തുമൃഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതിനൊപ്പം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിക്കും ഇതേറെ ഗുണം ചെയ്യുമത്രേ. എഎഫ്-സി ഫോക്കസ് മോഡിനൊപ്പമാണ് ഇതും പ്രവര്‍ത്തിക്കുക. ഷട്ടര്‍ ഹാഫ് പ്രസ് ചെയ്താലുടന്‍ ഇത് ആക്ടിവേറ്റ് ചെയ്യും. അല്ലെങ്കില്‍ എഎഫ് ഓണ്‍ ബട്ടണ്‍ ഉപയോഗിച്ചും ഇതു പ്രവര്‍ത്തിപ്പിക്കാം.

ഈ വര്‍ഷം ജനുവരിയോടെ അനൗണ്‍സ് ചെയ്ത ക്യാമറയാണിത്. മൂന്നു ഇഞ്ച് സ്‌ക്രീനുള്ള ഈ എപിഎസ്-സി സെന്‍സറിന് 24 മെഗാപിക്‌സല്‍ ശേഷിയാണുള്ളത്. റേഞ്ച് ഫൈന്‍ഡര്‍ സ്റ്റൈല്‍ ക്യാമറയായിരുന്ന ഇതില്‍ സിമോസ് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ബയോണ്‍സ് എക്‌സ് പ്രോസ്സസ്സറുള്ള എ6400-ന് 400 ഗ്രാം മാത്രമേ ഭാരമുള്ളു. 

ആനിമല്‍ ഐ ഓട്ടോഫോക്കസും ഹ്യൂമന്‍ ഐ ഓട്ടോഫോക്കസും ഒരേസമയം ഉപയോഗിക്കാനാവില്ലെന്നു സോണി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടിന്റെയും ഫോക്കസിങ് അല്‍ഗോരിഥം വ്യത്യസ്തമാണെന്നതാണ് ഇതിന്റെ പ്രശ്‌നം. നേരത്തെ, a7R III, a7 III എന്നിവയുടെ അപ്‌ഡേറ്റില്‍ ഐ ഓട്ടോഫോക്കസ് സൗകര്യം സോണി നല്‍കിയിരുന്നുവെങ്കിലും അത് ഹ്യൂമന്‍ ഐ ഓട്ടോഫോക്കസായിരുന്നുവെന്നും അവയില്‍ ആനിമല്‍ ഐ ഓട്ടോഫോക്കസ് പ്രവര്‍ത്തിക്കില്ലെന്നും സോണി ഫിംവേര്‍ അപ്‌ഡേറ്റ് ഡോക്യുമെന്റേഷനില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എക്‌സ്ട്രാ പ്രോസ്സസ്സിങ് പവര്‍ ഇതിന് ആവശ്യമാണെന്നും ഇപ്പോഴത്തെ പ്രോസ്സസിങ് വേഗതയ്ക്കും കൃത്യതയ്ക്കും യോജിക്കുന്ന വിധത്തില്‍ മാത്രമാണ് ഇവയെ ക്യാമറയുമായി സംയോജിപ്പിക്കുകയും ചെയ്തിട്ടുള്ളതത്രേ. സോണിയുടെ യുകെ വെബ്‌സൈറ്റില്‍ നിന്നും ഫിംവേര്‍ മാക് ഒഎസിനും വിന്‍ഡോസിനുമുള്ളത് പ്രത്യേകമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പുതിയ അപ്‌ഡേറ്റിലൂടെ നിരവധി ബഗുകള്‍ ഫിക്‌സ് ചെയ്തിട്ടുണ്ടെന്നും ഇതിലൂടെ ക്യാമറയുടെ സ്റ്റെബിലിറ്റിയും ഫംഗ്ഷനുകളും കൂടുതല്‍ ഗുണപ്രദമാക്കിയിട്ടുണ്ടെന്നും സോണി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here