Home Cameras ഇന്‍സ്റ്റന്റ് ഇമേജുകളില്‍ ഇനി ശബ്ദവും, ഇതു ഫ്യൂജിയുടെ Instax Mini LiPlay

ഇന്‍സ്റ്റന്റ് ഇമേജുകളില്‍ ഇനി ശബ്ദവും, ഇതു ഫ്യൂജിയുടെ Instax Mini LiPlay

1750
0
Google search engine

ഫോട്ടോഗ്രാഫിയില്‍ കണ്ടുപിടുത്തങ്ങളുടെ ചരിത്രം രചിക്കുകയാണ് ഇപ്പോള്‍ ഫ്യുജി ഫിലിം. അവരുടെ പുതിയ ഇന്‍സ്റ്റന്റ് ഇമേജ് ക്യാമറയായ Instax Mini LiPlay യാണു വാര്‍ത്തകളില്‍ നിറയുന്നത്. ഹൈബ്രിഡ് ഇന്‍സ്റ്റന്റ് ക്യാമറയാണിത്. സ്‌പോട്ടില്‍ തന്നെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്യാന്‍ കഴിയുന്ന ഇതില്‍ കോണ്‍ഫെറ്റി എന്ന മിനി ഫോര്‍മാറ്റ് ഫിലിമാണ് ഉപയോഗിക്കുന്നത്. ഇതില്‍ ചിത്രത്തോടൊപ്പം ഷൂട്ടിങ് സമയത്തെ ശബ്ദവും രേഖപ്പെടുത്താമെന്നതാണു പ്രത്യേകത. ഷൂട്ട് ചെയ്താലുടന്‍ ഇന്‍സ്റ്റന്റ് ചിത്രങ്ങള്‍ പ്രിന്റ് ചെയ്യുന്ന ക്യാമറയില്‍ ശബ്ദം ക്യുആര്‍ കോഡായാണ് രേഖപ്പെടുത്തുന്നത്. 5 എംപി സെന്‍സറോടു കൂടിയ ക്യാമറയില്‍ ഇമേജുകള്‍ മെമ്മറി കാര്‍ഡിലേക്കാണു സേവ് ചെയ്യുന്നത്. ഇതിനൊപ്പമാണു പത്തു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്ദവും രേഖപ്പെടുത്താന്‍ കഴിയുന്നത്. ഫ്യൂജിയുടെ ചെറിയതും ഭാരം കുറഞ്ഞതുമായ ഇന്‍സ്റ്റാക്‌സ് ക്യാമറയാണിത്. 

പിക്ചര്‍ ഷെയര്‍ ചെയ്യുമ്പോള്‍ തന്നെ ഇതിലുള്ള ക്യൂആര്‍ കോഡ് Instax Mini LiPlay ആപ്പ് ഉപയോഗിച്ച് പ്ലേ ചെയ്യാം. ഷെയര്‍ ചെയ്ത പിക്ചര്‍ ആപ്പിലൂടെ കാണുമ്പോള്‍ തന്നെ ഓഡിയോ ക്ലിപ്പും പ്ലേയാവും. അതായത് ബീച്ചിലെ ഫോട്ടോഗ്രാഫി ചെയ്യുമ്പോള്‍ കടലിന്റെയും കാറ്റിന്റെയും ശബ്ദം പശ്ചാത്തലമായി കേള്‍പ്പിക്കാമെന്നു ചുരുക്കം. കൂട്ടുകാരുടെ ചിത്രമോ സെല്‍ഫിയോ ആണെങ്കില്‍ അവരെ ശബ്ദം ഉപയോഗിച്ചു വരവേല്‍ക്കാം.

പ്രിന്റ് ചെയ്യുന്നതിനു മുന്‍പേ ചിത്രം റിവ്യു ചെയ്യാനുള്ള സൗകര്യം ക്യാമറയില്‍ തന്നെയൊരുക്കിയിരിക്കുന്നു. ഇന്റേണല്‍ മെമ്മറിയിലോ അല്ലെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡിലോ ഇമേജുകള്‍ സേവ് ചെയ്യാം. സ്മാര്‍ട്ട്‌ഫോണിലെ ബ്ലൂടൂത്ത് കണക്ഷന്‍ ഉപയോഗിച്ച് മറ്റ് ഏതെങ്കിലും ഗാഡ്ജറ്റിലെടുത്ത ചിത്രവും Instax Mini LiPlay ലൂടെ പ്രിന്റ് ചെയ്യാം. ഫുള്‍ഫ്രെയിം സിസ്റ്റത്തിലെ 28 എംഎം ലെന്‍സിനു തുല്യമായ ആംഗിള്‍ ഓഫ് വ്യൂ ലഭിക്കുന്ന ക്യാമറയുടെ ലെന്‍സിന്റെ പരമാവധി അപ്പര്‍ച്ചര്‍ എഫ്2 ആണ്. ഓട്ടോ ഫോക്കസ് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന ലെന്‍സിന്റെ ഷട്ടര്‍ സ്പീഡ് 1/4-1/8000 സെക്കന്‍ഡാണ്. 100 മുതല്‍ 1600 വരെ പ്രവര്‍ത്തിക്കുന്ന ഓട്ടോ ഐഎസ്ഒ ഫീച്ചറും ഇതിലുണ്ട്. റിമോട്ട് ഷൂട്ടിങ് ഫംഗ്ഷനും ക്യാമറയിലുണ്ട്. മൂന്നു നിറങ്ങളില്‍ ക്യാമറ ലഭിക്കും. 160 ഡോളറാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില. 

LEAVE A REPLY

Please enter your comment!
Please enter your name here