ഇതുവെറും ഫില്‍ട്ടറുകളല്ല. ഫോട്ടോ ഇഫക്ടുകള്‍ നല്‍കാന്‍ കഴിയുന്ന ഫില്‍ട്ടറുകളാണ്. ലെന്‍സ്‌ബേബിയാണ് നിര്‍മ്മാതാക്കള്‍. ഒമ്‌നി ക്രിയേറ്റീവ് ഫില്‍ട്ടര്‍ എന്നാണ് ഇതിന്റെ പേര്. ലെന്‍സിനു മുന്നില്‍ റിങ് അറ്റാച്ച് ചെയ്തതിനു ശേഷം ഇതിലെ സ്‌ക്രൂവിലേക്കാണ് ഫില്‍ട്ടറുകള്‍ പിടിപ്പിക്കുന്നത്. ഈ ഫില്‍ട്ടറുകള്‍ ഫോട്ടോഗ്രാഫറുടെ ഇഷ്ടാനുസരണം നീക്കാനാവുമെന്നതാണ് പ്രത്യേകത. ഫ്രെയിമിന്റെ ഏതു ഭാഗത്തേക്കു വേണമെങ്കിലും ഇവയെ മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്യാം.
രണ്ട് ഓപ്ഷനുകളിലാണ് ഇതെത്തുന്നത്. ഒന്ന് 58എംഎം മറ്റൊന്ന് 77എംഎം ഫില്‍ട്ടര്‍ റിങ് ഓപ്ഷനുകളില്‍. മൂന്നു തരത്തിലുള്ള ഇഫക്ടുകള്‍ സൃഷ്ടിക്കാവുന്ന ഫില്‍ട്ടറുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ക്രിസ്റ്റല്‍ സീഹോഴ്‌സ്, റെയിന്‍ബോ ഫിലിം, സ്‌ട്രെച്ച് ഗ്ലാസ് എന്നിങ്ങനെയുള്ള ഇഫക്ടുകള്‍ സൃഷ്ടിക്കാന്‍ ഇതിനാവും.
എല്ലാത്തരം പ്രൈം സൂം ലെന്‍സുകളിലും ഈ ഫില്‍ട്ടര്‍ ഘടിപ്പിക്കാനാവും. ഓട്ടോ-മാനുവല്‍ ഫോക്കസ് ലെന്‍സുകളിലും ഇതു പ്രവര്‍ത്തിപ്പിക്കാം. 100 ഡോളറാണ് ഏകദേശ വില.