Home Cameras വിലക്കുറവില്‍ ഹസല്‍ബ്ലാഡ് X1D II 50C വിപണിയില്‍

വിലക്കുറവില്‍ ഹസല്‍ബ്ലാഡ് X1D II 50C വിപണിയില്‍

2672
0
Google search engine

വന്‍വിലയാണ് ഹസല്‍ബ്ലാഡിനെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അപ്രിയമാക്കുന്നതെങ്കില്‍ ഇതാ ഒരു ശുഭവാര്‍ത്ത. പുതിയ ഹസല്‍ബ്ലാഡ് X1D II 50C താരതമ്യേന വിലക്കുറവിലാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ജൂലൈ അവസാനത്തോടെ എത്തുന്ന ഈ ക്യാമറയ്ക്ക് നികുതികളില്ലാതെ 5750 ഡോളറാണ് വില. (ഏകദേശം നാലു ലക്ഷം രൂപ) മീഡിയം ഫോര്‍മാറ്റ് ഡിജിറ്റല്‍ ക്യാമറയാണിത്. വലിയ സ്‌ക്രീന്‍, ഹൈ റെസല്യൂഷന്‍ ഇവിഎഫ്, ഫാസ്റ്റര്‍ സ്റ്റാര്‍ട്ടപ്പ്, കുറഞ്ഞ ലാഗിങ്, വിവിധ ഇന്റര്‍ഫേസുകളെ ഒരുമിപ്പിച്ചിരിക്കുന്നു എന്നിവയാണ് ഹസല്‍ബ്ലാഡ് X1D II 50C സവിശേഷത. ഫ്യുജിഫിലിമിന്റെ ജിഎഫ്എക്‌സ് 50 ആര്‍ എന്ന മോഡലിന്റെ വിലയ്ക്ക് അടുത്തു മാത്രമേ ഈ ക്യാമറയ്ക്ക ്‌വില വരുവെന്നാണ് ഹസല്‍ബ്ലാഡ് പറയുന്നത്. ജിഎഫ്എക്‌സിന് ഏകദേശം 3,20,000 രൂപ വിലയുണ്ട്. 50 എംപി റെസല്യൂഷനില്‍ ഷൂട്ട് ചെയ്യാന്‍ ആഗ്രഹമുള്ള പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത് നല്ലൊരു ചോയ്‌സ് ആണ്.

മോഡലില്‍ വ്യത്യാസമുണ്ടെങ്കിലും നേരത്തെയുണ്ടായിരുന്ന മോഡലായ എക്‌സ്1ഡി 50സിയുടെ പരിഷ്‌ക്കരിച്ച രൂപമാണിതെന്നു പറയാം. ഇതിനെ അപേക്ഷിച്ച് വിലക്കുറവും മികച്ച പെര്‍ഫോമന്‍സുമാണ് പുതിയ എക്‌സ്1 ഡി 2 50 സിക്ക് ഉള്ളത്. ഡിജിറ്റല്‍ മീഡിയം ഫോര്‍മാറ്റ് ക്യാമറകളിലെ ഏറ്റവും വലിയ റിയര്‍ സ്‌ക്രീനാണ് ഇതിനുള്ളത്. 3.6 ഇഞ്ച് വലിപ്പമുണ്ട് ഇതിന്. 1024-768 പിക്‌സല്‍ റെസല്യൂഷന്‍ ലഭിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. ക്യാമറ മെനു സിസ്റ്റവും കൂടുതല്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്. പുതിയ ടച്ച് ഓട്ടോഫോക്കസ് സിസ്റ്റം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. കണ്‍ട്രോള്‍ സ്‌ക്രീന്‍ കൂടുതല്‍ ഇന്‍ഫര്‍മേഷനുകള്‍ ഡിസ്‌പ്ലേ ചെയ്യുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. സെല്‍ഫ് ടൈമര്‍, എക്‌സ്‌പോഷര്‍ അഡ്ജസറ്റ്‌മെന്റിനുള്ള ബാലന്‍സ് സ്‌കെയില്‍ എന്നിവയെല്ലാം സ്‌ക്രീനില്‍ കാണാം.

24.7Wh ബാറ്ററി എക്‌സ്റ്റേണല്‍ ചാര്‍ജിങ് ബ്ലോക്ക് ഉപയോഗിച്ചോ ക്യാമറയിലേക്ക് നേരിട്ട് കുത്തിയോ ചാര്‍ജ് ചെയ്യാം. അതിനുവേണ്ടി യുഎസ്ബി സോക്കറ്റ് നല്‍കിയിട്ടുണ്ട്. പവര്‍ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാമെന്നു സാരം. ജിപിഎസ് ബില്‍ട്ട് ഇന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ സൗജന്യമായി ഒരു ആപ്പും ഹസല്‍ബ്ലാഡ് നല്‍കിയിട്ടുണ്ട്. ഇത് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യും. ഫോക്കസ് മൊബൈല്‍ എന്നാണ് ഇതിന്റെ പേര്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഇല്ല. ഇത് ഉപയോഗിച്ച് ക്യാമറ നിയന്ത്രിക്കാമെന്നതിനു പുറമേ റോ ഫയലുകള്‍ കണ്‍വേര്‍ട്ട് ചെയ്തു ജെപിജിയാക്കി കാണാനും ഐപാഡ് പ്രോ, ഐപാഡ് എയര്‍ എന്നീ ഡിവൈസുകളുമായി ഷെയര്‍ ചെയ്യാനും സാധിക്കും. ഈ ആപ്പ് ക്യാമറയിലെ വൈഫൈയുമായി ചേര്‍ന്ന് ഉപയോഗിക്കാം. അല്ലെങ്കില്‍ യുഎസ്ബി കണക്ട് ചെയ്തും ഉപയോഗിക്കാം.

കൂടുതല്‍ വിശദമായ റിപ്പോര്‍ട്ടിന് ജൂലൈ ലക്കം ഫോട്ടോവൈഡ് മാസിക ഇന്നു തന്നെ ഉറപ്പാക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here