ഐഫോണില്‍ സിനിമയെടുക്കാന്‍ അനാമോര്‍ഫിക്ക് ലെന്‍സ്

0
1648

ആപ്പിളിന്റെ ഐ ഫോണും മറ്റ് ഹൈഎന്‍ഡ് സ്മാര്‍ട്ട് ഫോണുകളും സിനിമ നിര്‍മ്മാണത്തിന് ഇന്ന് വളരെയധികം ഉപയോഗിക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് അത്യാവശ്യം വേണ്ട അനാമോര്‍ഫിക്ക് ലെന്‍സ് സാന്‍ഡ്മാര്‍ക്ക് എന്ന കമ്പനി പുറത്തിറക്കിയിരിക്കുന്നു. മുന്‍പ് മൊമന്റ് എന്ന കമ്പനി ഇത്തരത്തിലൊരു ലെന്‍സ് പുറത്തിറക്കിയിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് ഫോട്ടോഗ്രാഫിക്ക് ആക്‌സസ്സറീസ് കമ്പനിയായ സാന്‍ഡ്മാര്‍ക്കിന്റെ ഈ മുന്നേറ്റം.

മള്‍ട്ടി എലമെന്റ് ഡിസൈനോടു കൂടിയാണ് ഇതു പുറത്തിറങ്ങിയിരിക്കുന്നത്. പുറമേ മള്‍ട്ടി കോട്ടിങ്ങും ആന്റി റിഫഌക്ടീവ് ഗ്ലാസും. അലുമിനിയം ബോഡിയാണ് ഇതിനുള്ളത്. ലെന്‍സ് ക്ലിപ്പ് അല്ലെങ്കില്‍ ഡെഡിക്കേറ്റഡ് കെയ്‌സ് ഉപയോഗിച്ച് ഇവ ഐ ഫോണ്‍ മോഡലിനൊപ്പം ഘടിപ്പിക്കാവുന്നതാണ്. സിനിമകളിലൊക്കെ കാണുന്ന ഇമേജ് ഫ്‌ളെയര്‍ സൃഷ്ടിക്കാന്‍ ഈ ലെന്‍സിനാവും. മറ്റ് അനാമോര്‍ഫിക്ക് ലെന്‍സുകളേ പോലെ തന്നെ കൂടുതല്‍ വൈഡ് ഇമേജുകള്‍ (അള്‍ട്രാ വൈഡ്) നല്‍കാന്‍ ഈ ലെന്‍സിനു കഴിയുന്നുണ്ട്. ഐ ഫോണ്‍ 7, 7 പ്ലസ് എന്നീ മോഡലുകള്‍ക്കൊപ്പം ഉപയോഗിക്കാം. 160 ഡോളറാണ് വില. ലെന്‍സ് ക്ലിപ്പും ഡെഡിക്കേറ്റഡ് കെയ്‌സും ഒപ്പം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here