ഇപ്പോള്‍ എന്തിനും ഏതിനും ആപ്പാണ്. എന്നാല്‍ ഈ ആപ്പിനെ അങ്ങനെ വെറുമൊരു ആപ്പ് എന്നു കണ്ട് തള്ളിക്കളയണ്ട. ഇതു ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ ഗുണകരമാവുമെന്നുറപ്പ്. കാരണം, നിങ്ങളുടെ ഇമേജില്‍ അലോസരം സൃഷ്ടിക്കുന്ന മനുഷ്യരെ റിമൂവ് ചെയ്യാന്‍ ഈ ആപ്പിനു കഴിയും. അതാണ് ഇതിന്റെ പ്രത്യേകത. ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇതു ഡൗണ്‍ലോഡ് ചെയ്യാം. ഇതിന്റെ പേര് ബൈബൈ ക്യാമറ ആപ്പ് എന്നാണ്.

ലാന്‍ഡ്‌സ്‌കേപ്പ്, ട്രാവല്‍ ഫോട്ടോഗ്രാഫി ചെയ്യുന്നവര്‍ക്കാണ് ഇത് പ്രയോജനപ്പെടുക. നിങ്ങളുടെ ഫ്രെയിമിലേക്ക് കയറിനില്‍ക്കുന്ന മനുഷ്യരെ മായ്ച്ചു കളയുകയും ഒപ്പം ആ ഭാഗത്തേക്ക് ബാക്ക്ഗ്രൗണ്ട് ഓട്ടോമാറ്റിക്ക് ഫില്‍ ചെയ്യുകയുമാണ് ഈ ആപ്പ് നിര്‍വഹിക്കുന്നത്. ആര്‍ട്ടിസ്റ്റ് ഡാംജാന്‍സ്‌കിയാണ് ഈ ആപ്പ് ക്രിയേറ്റ് ചെയ്തത്.
ഈ ആപ്പില്‍ ഹ്യൂമന്‍ഫ്രീ ഇമേജുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവെന്നതാണ് പ്രത്യേകത. മനുഷ്യരുകളില്ലാത്ത ഫ്രെയിം എന്നാണ് ഈ ആപ്പിന്റെ ടാഗ് ലൈന്‍. അതു കൊണ്ടു തന്നെ ഒരാളെ മാത്രമായി റിമൂവ് ചെയ്യാനാവുമോയെന്നു വ്യക്തമല്ല. എന്തായാലും മൂന്നു ഡോളര്‍ മുടക്കിയാല്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാം. തത്ക്കാലം ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ലഭ്യമാക്കിയിട്ടില്ല.