Home LENSES സോണിയുടെ മിറര്‍ലെസ് ഫുള്‍ഫ്രെയിം ക്യാമറകള്‍ക്കായി ടാമറോണ്‍ വൈഡ് ലെന്‍സ്

സോണിയുടെ മിറര്‍ലെസ് ഫുള്‍ഫ്രെയിം ക്യാമറകള്‍ക്കായി ടാമറോണ്‍ വൈഡ് ലെന്‍സ്

1510
0
Google search engine

സോണിയുടെ ഇ-മൗണ്ട് (ഫുള്‍ഫ്രെയിം മിറര്‍ലെസ്) ക്യാമറകള്‍ക്കു വേണ്ടി വലിയ അപ്പര്‍ച്ചര്‍ ലഭിക്കുന്ന, വൈഡ് ആംഗിള്‍ സൂം ലെന്‍സുമായി ടാമറോണ്‍. കോംപാക്ട്, ലൈറ്റ് വെയിറ്റായ 17-28mm F2.8 Di III RXD ലെന്‍സിന്റെ ഫില്‍ട്ടര്‍ ഡയമീറ്റര്‍ 67 എംഎം ആണ്. 899 ഡോളറാണ് യുഎസില്‍ ഇതിന്റെ വില. അള്‍ട്രാ വൈഡ് ആംഗിള്‍ സൂമോടു കൂടി മികച്ച ചിത്രമെടുക്കാന്‍ കഴിയുന്ന ഇതില്‍ ഷൂട്ടിങ് സമയത്തു തന്നെ ലെന്‍സ് കറക്ഷന്‍ ഫംഗ്ഷന്‍ ഇനേബിള്‍ ചെയ്യാനാവും.

വേഗത്തിലുള്ള ഹൈബ്രിഡ് ഓട്ടോഫോക്കസ്, ഡയറക്ട് മാനുവല്‍ ഫോക്കസ് (ഡിഎംഎഫ്), ഷേഡിങ്, ക്രോമാറ്റിക് അബ്രഷന്‍, ഡിസ്‌റ്റോര്‍ഷന്‍ തുടങ്ങിയവ ഷൂട്ടിങ് സമയത്തു തന്നെ കറക്ട് ചെയ്യുന്ന സംവിധാനം എന്നിവയൊക്കെയാണ് സവിശേഷതകള്‍. ഗോസ്റ്റിങ്ങിനെയും ഫ്‌ളെയറിനെയും കുറയ്ക്കാനായി ബിബിഎആര്‍ കോട്ടിങ് നല്‍കിയിരിക്കുന്നു. ഫിംഗര്‍ പ്രിന്റും മോയിസ്റ്ററും ഒഴിവാക്കാനായി ഫഌറിന്‍ കോട്ടിങ്ങും നല്‍കിയിട്ടുണ്ട്. 19 സെമി അകലത്തില്‍ നിന്നുവരെ ചിത്രങ്ങളെടുക്കാവുന്ന ഇതിന് 0.19 എക്‌സ് മാഗ്നിഫിക്കേഷനും ഉണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here