11കെ 360 ഡിഗ്രി സിനിമാറ്റിക്ക് ക്യാമറയുമായി ടൈറ്റാന്‍

0
2287

കണ്ടാല്‍ ഒരു പന്ത് പോലെ തോന്നും. എന്നാല്‍ ഇത് 11കെ ശേഷിയുള്ള 360 ഡിഗ്രി സിനിമാറ്റിക്ക് ക്യാമറയാണ്. മൈക്രോ ഫോര്‍ തേര്‍ഡ്‌സ് സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന എട്ടു ലെന്‍സ് ഇതിനുണ്ട്. വിആര്‍ (വെര്‍ച്വല്‍ റിയാലിറ്റി) പ്രൊഡക്ഷനു വേണ്ടിയുള്ളതാണ് ഈ ക്യാമറ. 10 ബിറ്റ് കളറില്‍ 5.3കെ/120 എഫ്പിഎസ് മുതല്‍ 11കെ/30 എഫ്പിഎസ് വരെയുള്ള ഷൂട്ടിങ് മോഡുകള്‍ ഇതിലുണ്ട്. ഇന്‍സ്റ്റാ360 എന്ന കമ്പനിയാണ് ക്യാമറ പുറത്തിറക്കിയിരിക്കുന്നത്. ക്യാമറയുടെ പേര് ടൈറ്റാന്‍.

ജിംബല്‍ ഇല്ലാതെ തന്നെ ഫ്‌ളോ സ്‌റ്റേറ്റ് സ്‌റ്റെബിലൈസേഷന്‍ ഈ ക്യാമറയില്‍ സാധ്യമാക്കിയിട്ടുണ്ട്. മികച്ച ലോ ലൈറ്റ് പെര്‍ഫോമന്‍സ്, കളര്‍ ഡെപ്ത്ത്, ഇന്റഗ്രേറ്റഡ് 9 ആക്‌സിസ് ഗൈറോ എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. മറ്റു വിആര്‍ ക്യാമറകളില്‍ നിന്നും മികച്ച ആധുനിക ശേഷിയോടെ പ്രവര്‍ത്തിക്കാന്‍ ടൈറ്റാനു കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 10,560-5280 പിക്‌സല്‍ ശേഷിയില്‍ 2ഡി വീഡിയോകള്‍, 360 ഡിഗ്രിയിലും 9600-9600 പിക്‌സല്‍ ശേഷിയില്‍ 3ഡി വീഡിയോയും പകര്‍ത്താന്‍ ഇതിനു കഴിയും. ഇതിനു പുറമേ സ്റ്റില്‍ ഇമേജുകളും ഈ ക്യാമറയില്‍ ചിത്രീകരിക്കാം. ജെപിജി, ഡിഎന്‍ജി ഫോര്‍മാറ്റിലാണ് ചിത്രങ്ങള്‍ സേവ് ചെയ്യുന്നത്. ടൈംലാപ്‌സ് റെക്കോഡിങ്, എച്ച്ഡിആര്‍ ഇമേജുകള്‍ എന്നിവയും ഇതില്‍ പകര്‍ത്താം. ഓട്ടോ, മാനുവല്‍ തുടങ്ങി മള്‍ട്ടിപ്പിള്‍ എക്‌സ്‌പോഷര്‍ മോഡുകള്‍, 12 സ്‌റ്റോപ്പ്‌സ് എക്‌സ്‌പോഷര്‍ റേഞ്ചുകള്‍, ഐഎസ്ഒ 100-6400, 9 ഫുള്‍സൈസ് എസ്ഡി കാര്‍ഡിലേക്ക് ഡേറ്റകള്‍ റെക്കോഡ് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെയുള്ള പ്രത്യേകതകളും ക്യാമറയിലുണ്ട്.

ഫാര്‍സൈറ്റ് ലൈവ് മോണിറ്ററിങ് ഡിവൈസ് സഹിതം 14,999 ഡോളറിന് ഇപ്പോള്‍ ടൈറ്റാന്‍ വില്‍പ്പനയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ മെമ്മറി കാര്‍ഡുകള്‍ കൂടി ചേര്‍ത്താല്‍ 15,339 ഡോളറുകള്‍ നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here