Home Accessories റിയല്‍ടൈം ട്രാക്കിങ്ങില്‍ വീണ്ടും അപ്‌ഡേറ്റ്, സോണി എ9 വീണ്ടും മികവ് പുലര്‍ത്തുന്നു

റിയല്‍ടൈം ട്രാക്കിങ്ങില്‍ വീണ്ടും അപ്‌ഡേറ്റ്, സോണി എ9 വീണ്ടും മികവ് പുലര്‍ത്തുന്നു

1876
0
Google search engine

സോണിയുടെ എ9 ക്യാമറയിലെ ഏറ്റവും വലിയ സവിശേഷതയായിരുന്നു റിയല്‍ ടൈം ട്രാക്കിങ്. നിക്കോണ്‍ ഡിഎസിലും കാനോണ്‍ 1ഡിഎക്‌സ്2-വിലും കണ്ടതാണെങ്കിലും ഇക്കാര്യത്തില്‍ സോണി വീണ്ടും കുതിക്കുകയാണ്. സോണി അടുത്തിടെ അവതരിപ്പിച്ച അപ്‌ഡേഷനില്‍ പ്രധാനമായും കൂടുതല്‍ വ്യക്തവും മികച്ചതുമായ റിയല്‍ടൈം ട്രാക്കിങ്ങിനാണ് ഏറെ ഊന്നല്‍ നല്‍കിയിട്ടുള്ളത്. 

സ്‌പോര്‍ട്‌സ്, വൈല്‍ഡ്, ആക്ഷന്‍ ഫോട്ടോഗ്രാഫിയില്‍ ഏറെ ഗുണം ചെയ്യുന്ന സംവിധാനമാണിത്. ഫോക്കസ് ചെയ്തിരിക്കുന്ന ഒബ്ജക്ട് എങ്ങനെ മാറിയാലും അത് ഫോക്കസ് ഔട്ടാവുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. പോര്‍ട്രെയിറ്റ്, ഇവന്റ്, കാന്‍ഡിഡ്, ലാന്‍ഡ്‌സ്‌കേപ്പ് മാത്രമല്ല മോഡലിങ്ങില്‍ പോലും ഇതേറെ ഗുണം ചെയ്യും. മുന്‍പ് പോസ് ചെയ്യുമ്പോള്‍ ശ്വാസം വിടാതെ അനങ്ങാതെ നില്‍ക്കേണ്ടിയിരുന്ന സ്ഥിതി ഇതോടെ മാറുകയാണ്. എങ്ങനെ ഒബ്ജക്ട് മാറിയാലും നാം സെറ്റ് ചെയ്തിരിക്കുന്ന ഓട്ടോഫോക്കസ്, ബ്രൈറ്റ്‌നസ്, കളര്‍, പാറ്റേണ്‍ എന്നിവയിലൊന്നും കാര്യമായ വ്യത്യാസമില്ല.

പുതിയ അപ്‌ഡേറ്റോടു കൂടി ഈ ശ്രേണിയിലെ മികച്ച റിയല്‍ടൈം ട്രാക്കിങ് സിസ്റ്റം സോണിയുടേതാണെന്നു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും വിലയിരുത്തുന്നു. കണ്‍ഡിന്യൂസ് ഫ്രെയിമിങ്ങില്‍ ഇതേറെ വ്യക്തമായി കാണാന്‍ കഴിയുമെന്നു സോണി വ്യക്തമാക്കുന്നു. പുതിയ അപ്‌ഡേറ്റുകള്‍ക്ക് വേണ്ടിയും വിശദാംശങ്ങള്‍ക്കു വേണ്ടിയും ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here