Home LENSES സോണിയുടെ ഇ-മൗണ്ടിനും ലെയ്ക്കയുടെ എല്‍ മൗണ്ടിനും യോജിച്ച സിഗ്മയുടെ വൈഡ് ലെന്‍സ്

സോണിയുടെ ഇ-മൗണ്ടിനും ലെയ്ക്കയുടെ എല്‍ മൗണ്ടിനും യോജിച്ച സിഗ്മയുടെ വൈഡ് ലെന്‍സ്

2315
0
Google search engine

സോണി, പാനാസോണിക്ക്, ലെയ്ക്ക എന്നിവയുടെ മിറര്‍ലെസ് ബോഡികള്‍ക്കു യോജിച്ച അള്‍ട്രാ ഫാസ്റ്റ് സെമി വൈഡ് ആംഗിള്‍ പ്രൈം ലെന്‍സുമായി സിഗ്മ എത്തിയിരിക്കുന്നു. എസ്എല്‍ഡി ഗ്ലാസോടു കൂടിയ ആസ്ഫറിക്കല്‍ എലമെന്റ് ഇതിലുണ്ട്. ഇതടക്കം 17 എലമെന്റുകള്‍ 35mm F1.2 DG DN എന്ന ലെന്‍സിലുണ്ട്. 30 സെമിയാണ് മിനിമം ഫോക്കസ് ദൂരം. 0.2 എക്‌സാണ് പരമാവധി മാഗ്നിഫിക്കേഷന്‍. ഒരു കിലോയ്ക്കു മുകളില്‍ ഭാരമുണ്ട് ഈ ലെന്‍സിന്. മുന്‍പുണ്ടായിരുന്ന 35എംഎം എഫ1.4 ന് 665 ഗ്രാം മാത്രമായിരുന്നു ഭാരം. 82 എംഎം ആണ് പുതിയ ലെന്‍സിന്റെ ഫില്‍ട്ടര്‍ റിംഗ്. 1500 ഡോളറാണ് ഏകദേശ വില.

സ്റ്റില്ലിനു പുറമേ വീഡിയോയും ചിത്രീകരിക്കാന്‍ കഴിയുന്ന ലെന്‍സിന് വളരെ അടുത്തു നിന്നു പോലും വലിയ വൈഡ് സൃഷ്ടിക്കാനാവും. സോണിയുടെ ഇമൗണ്ടിനും ലെയ്ക്കയുടെ എല്‍മൗണ്ടിനും യോജിച്ച ഈ ലെന്‍സ് മികച്ച വിഷ്വല്‍ ഇംപാക്ട് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here