സോണിയുടെ പുതിയ എ7ആര്‍ 4 നു യോജിച്ച പുതിയ മൈക്രോഫോണ്‍ ഷോട്ട് ഗണ്‍ ഉടന്‍ വിപണയിലേക്ക്. ശബ്ദത്തിനെ ഡിജിറ്റലൈസാക്കി ക്യാമറയിലേക്ക് മാറ്റി റെക്കോഡ് ചെയ്യാന്‍ ഇതിനാവും. അതായത്, അനലോഗിനെ ഡിജിറ്റലാക്കി കണ്‍വേര്‍ട്ട് ചെയ്തു റെക്കോഡ് ചെയ്യാന്‍ കഴിയുമെന്നു സാരം. മോണോ വോയിസുകള്‍ ഇനി സ്റ്റീരിയോ ടൈപ്പുകളാക്കാം. വീഡിയോഗ്രാഫര്‍മാര്‍ക്ക് ഏറെ ഗുണപ്രദമാകുമിത്. എട്ടു പിക്കപ്പ് ക്യാപ്‌സൂള്‍, മൂന്നു യൂസര്‍ സെലക്ടബിള്‍ പാറ്റേണുകള്‍ എന്നിവ സഹിതമാണ് ഇതെത്തുന്നത്. സെപ്തംബറോടെ വിപണിയിലെത്തും. വില 350 ഡോളര്‍.
ഇതിനു പുറമേ എക്‌സ്എല്‍ആര്‍ മൈക്ക് അഡാപ്റ്റര്‍ കിറ്റു ഇതിനോടൊപ്പം സോണി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു എക്‌സ്എല്‍ആര്‍/ടിആര്‍എസ് കോമ്പോ കണക്ടര്‍, 3.5എംഎം സ്റ്റീരിയോ മിനി ജാക്ക് എന്നിവ സഹിതമാണ് ഇത് എത്തുന്നത്. എക്‌സ്എല്‍ആര്‍ കിറ്റിനു മാത്രം 600 ഡോളര്‍ വില വരും.