Home Cameras സൈബര്‍ഷോട്ട് ഏഴാമനെ സോണി വിപണിയിലെത്തിച്ചു, വ്‌ളോഗര്‍മാര്‍ക്ക് അത്യുഗ്രന്‍ കോംപാക്ട് !

സൈബര്‍ഷോട്ട് ഏഴാമനെ സോണി വിപണിയിലെത്തിച്ചു, വ്‌ളോഗര്‍മാര്‍ക്ക് അത്യുഗ്രന്‍ കോംപാക്ട് !

1533
0
Google search engine

സൈബര്‍ഷോട്ട് സീരിസിലെ (ഒരു ഇഞ്ച് പോക്കറ്റ് ക്യാമറ സീരിസിലെ) ആര്‍എക്‌സ് റേഞ്ചില്‍ ഉള്‍പ്പെടുന്ന ഏഴാമത് ക്യാമറ സോണി പുറത്തിറക്കി. DSC-RX100 VII എന്നാണ് ഇതിന്റെ പേര്. 24-200 എംഎം എഫ്2.8-4.5 സൂം കിട്ടുന്ന ലെന്‍സ് സഹിതമെത്തുന്ന കോംപാക്ട് ക്യാമറ 20 എംപി സിമോസ് സെന്‍സറിന്റെ അകമ്പടിയോടെയാണ് എത്തുന്നത്. ഓട്ടോഫോക്കസിനൊപ്പം മാനുവല്‍ ഫോക്കസും അനുവദിക്കുന്ന ഈ ക്യാമറ കോംപാക്ട് സീരിസില്‍ മറ്റു മോഡലുകളെയൊക്കെ പിന്തള്ളും.

സോണിയുടെ ഏറ്റവും പുതിയ ഓട്ടോഫോക്കസ് മെക്കാനിസം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റിയല്‍ടൈം ട്രാക്കിങ്, റിയല്‍ടൈം ഐ ഓട്ടോഫോക്കസ് എന്നിവ ഹൈഎന്‍ഡ് മിറര്‍ലെസ് ക്യാമറകളില്‍ മാത്രമാണ് ഇതുവരെ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സോണി DSC-RX100 VII-ലും ഈ ആധുനിക ഫോക്കസ് മെക്കാനിസം ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ വര്‍ദ്ധിപ്പിച്ച ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് പോയിന്റുകളും. സെക്കന്‍ഡില്‍ 20 ഫ്രെയിമുകള്‍ പകര്‍ത്താന്‍ കഴിയുന്ന വേഗതയുണ്ട് ഈ സൈബര്‍ഷോട്ടിന്.

യുഎച്ച്ഡി 4കെ വീഡിയോ പകര്‍ത്താന്‍ വരെ ഇതിനു കഴിയും. ഹൈസ്പീഡ് ഷൂട്ടിങ് (അതായത് 1000 എഫ്പിഎസ്) ഇമേജ് സ്റ്റെബിലൈസേഷനോടെ സാധ്യമാവുന്നു എന്നതാണ് വലിയ വിസ്മയം. ഒപ്ടിക്കല്‍ ഡിജിറ്റല്‍ കറക്ഷന്‍ വരുത്തിയിരിക്കുന്ന ഈ മോഡലില്‍ ഒരു മൈക്രോഫോണ്‍ സോക്കറ്റ് നല്‍കിയിരിക്കുന്നു. വീഡിയോ പകര്‍ത്തുന്നവര്‍ക്ക് അതു വലിയൊരു കാര്യമാണ്. ട്വില്‍റ്റ് ചെയ്യാവുന്ന എല്‍സിഡി സ്‌ക്രീന്‍ വ്‌ളോഗര്‍മാര്‍ക്കു തുണയാവും. ഒറ്റച്ചാര്‍ജില്‍ 260 സ്റ്റില്ലുകള്‍ പകര്‍ത്താം.

സോണിയുടെ പ്ലേമെമ്മറീസ് ക്യാമറ ആപ്പുകളുമായി ചേര്‍ന്നു DSC-RX100 VII പ്രവര്‍ത്തിക്കില്ല. പകരം പുതിയ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. 1200 ഡോളറാണ് ക്യാമറയുടെ അന്താരാഷ്ട്ര വില. മുടക്കുന്ന കാശിനുള്ള മുതലുണ്ട് എന്ന് ആരും നിസംശയം പറയും. അത്രയ്ക്ക് മികച്ച ഫീച്ചറുകളാണ് ഇതിലുള്ളത്. ഒരു സെക്കന്‍ഡ് ക്യാമറ എന്ന നിലയ്ക്ക് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ആശ്രയിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here