ഫ്യുജിയുടെ എക്‌സ്-ടി3 വിപണിയില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ക്യാമറയാണ്. എന്നാല്‍ ഇതില്‍ ഫുള്‍ എച്ച്ഡിഎംഐ കണക്ട് ചെയ്തു വീഡിയോ ഔട്ട്പുട്ട് എടുക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍ LockPort XT3 HDMI നല്ലൊരു ബേസ്‌മെന്റ് പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. വീഡിയോ ഷൂട്ടിങ്ങിന് യോജിച്ച ആക്‌സസ്സറീസ് പുറത്തിറക്കുന്ന ലോക്ക്‌സര്‍ക്കിള്‍ എന്ന കമ്പനിയാണ് ലോക്ക്‌പോര്‍ട്ട് എച്ച്ഡിഎംഐ ബേസ്‌മെന്റ് പുറത്തിറക്കിയിരിക്കുന്നത്. ക്യാമറയുടെ അടിഭാഗത്ത് ഘടിപ്പിക്കാവുന്ന ഇതില്‍ പോര്‍ട്ടുകള്‍ പ്രത്യേകമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഷൂട്ടിങ് സമയത്ത് ഇത് ഉപയോഗിക്കുന്നതു കൊണ്ട് ക്യാമറയുടെ മറ്റൊരു ഓപ്പറേഷനും തടസ്സമാവുന്നില്ല.
എച്ച്ഡിഎംഐ പോര്‍ട്ട് ഘടിപ്പിക്കാവുന്ന വെറുമൊരു അഡാപ്റ്റര്‍ മാത്രമല്ലിത്. ഒരു പ്രത്യേക പ്ലെയിറ്റ് എന്ന നിലയിലാണ് ഇത് എത്തുന്നത്. ഇതില്‍ പോര്‍ട്ടുകളും യുഎസ്ബിയും നേരിട്ട് ഇന്‍സേര്‍ട്ട് ചെയ്യാം. എക്‌സ്-ടി3 യിലേക്ക് ഫുള്‍സൈസ് എച്ച്ഡിഎംഐ കേബിള്‍ ഘടിപ്പിക്കാന്‍ ഇതിലൂടെ കഴിയും. കൂടാതെ മൈക്രോ എച്ച്ഡിഎംഐ കണക്ഷനും ഇതിലൂടെ സാധ്യമാകും. LockPort XT3 HDMI ല്‍ ബേസ് പ്ലേറ്റ്, അഡാപ്റ്റര്‍ മൈക്രോകേജ്, മൈക്രോയില്‍ നിന്നും ഫുള്‍സൈസിലേക്കു മാറ്റാവുന്ന എച്ച്ഡിഎംഐ അഡാപ്റ്റര്‍ എന്നിവയും ഈ കിറ്റിലുണ്ട്. 119 ഡോളര്‍ ആണ് ഇതിനു വില.