Home ARTICLES ഡിജിറ്റല്‍ ക്യാമറയുടെ ബാറ്ററി ചാര്‍ജ് ദീര്‍ഘനേരം ഉപയോഗിക്കാനെന്തു ചെയ്യണം?

ഡിജിറ്റല്‍ ക്യാമറയുടെ ബാറ്ററി ചാര്‍ജ് ദീര്‍ഘനേരം ഉപയോഗിക്കാനെന്തു ചെയ്യണം?

3141
0
Google search engine

ഈ ചോദ്യത്തിന് ഉത്തരം പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍ ചോദിച്ചു തുടങ്ങുന്നത് ബാറ്ററി തീരാന്‍ തുടങ്ങുമ്പോഴാണ്. ബാറ്ററി ലൈഫ് കൂടുതല്‍ ലഭിക്കാന്‍ എന്തു ചെയ്യണം എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കണം. ഇതു ശീലിച്ചാല്‍ നിങ്ങളുടെ ബാറ്ററിയുടെ ലൈഫും വര്‍ദ്ധിപ്പിക്കാനാവും. ബാറ്ററി എംപ്റ്റി ആക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതായത്, പത്തു ശതമാനത്തില്‍ താഴെയാണ് ബാറ്ററി എങ്കില്‍ എമര്‍ജന്‍സി ആവശ്യമില്ലെങ്കില്‍ ഒരു തരത്തിലും ക്യാമറ ഉപയോഗിക്കരുത് എന്ന് ആദ്യം തന്നെ തീരുമാനിക്കണം. ഇനി മറ്റു മാര്‍ഗ്ഗങ്ങളിലേക്ക് നോക്കാം.

വ്യൂഫൈന്‍ഡറുകള്‍ക്ക് ബാറ്ററിലൈഫ് കൂടുതലായി നിലനിര്‍ത്താനാവും. മിറര്‍ലെസ് ക്യാമറയാണെങ്കില്‍ ഇലക്ട്രോണിക്‌സ് വ്യൂഫൈന്‍ഡറാണ്. അത് ഇവിടെ പ്രായോഗികമാണോ എന്ന് അല്‍പ്പനാളത്തെ ഉപയോഗത്തിനു ശേഷം പറയേണ്ടിയിരിക്കുന്നു. എന്തായാലും എല്‍സിഡി സ്‌ക്രീന്‍ ഉപയോഗം പരമാവധി കുറയ്ക്കുക. ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡറുകളിലൂടെ നോക്കി ഫ്രെയിമുകള്‍ കമ്പോസ് ചെയ്തു പഠിക്കുക. ഇതൊരു ശീലമാക്കുക. എല്‍സിഡി സ്‌ക്രീനിന്റെ വലിപ്പം കൂടുന്നതിനുസരിച്ച് ബാറ്ററിയുടെ ചാര്‍ജ് കുറയും എന്നതോര്‍മ്മിക്കുക.

ഫഌഷ് ഉപയോഗം കുറയ്ക്കുക. ബില്‍ട്ട് ഇന്നായി ഫഌഷ് ഉള്ള കോംപാക്ട് ക്യാമറ ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇതു പറയുന്നത്. ഫഌഷ് ഉപയോഗം കുറയ്ക്കുന്നത് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കും. ഫഌഷ് തനിയെ പ്രവൃത്തിക്കുന്ന ഓട്ടോ മോഡ് ഓഫ് ആക്കുക. നാച്വറല്‍ ലൈറ്റില്‍ ചിത്രങ്ങളെടുക്കുന്നത് ശീലമാക്കുക. ഇപ്പോള്‍ മിറര്‍ലെസ് ക്യാമറകള്‍ കൂടുതലായി ലോ ലൈറ്റിനെ സപ്പോര്‍ട്ട് ചെയ്യുന്നതു കൊണ്ട് അത്തരം രീതികള്‍ കൂടുതല്‍ ബാറ്ററിക്കു ഗുണം ചെയ്യും.

പ്ലേബാക്ക് മോഡ് ഉപയോഗം കുറയ്ക്കുന്നതും ബാറ്ററി പവര്‍ വര്‍ദ്ധിപ്പിക്കും. ഫോട്ടോ റിവ്യു ചെയ്യാന്‍ വേണ്ടി പലരും എല്‍സിഡി സ്‌ക്രീന്‍ വളരെ നേരം ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസു കുറയ്ക്കും. ഫോട്ടോ പരമാവധി എടുക്കുകയും വീട്ടിലെത്തിയതിനു ശേഷം ക്യാമറയില്‍ നിന്നു ഡേറ്റ മാറ്റിയതിനു ശേഷം റിവ്യൂ ചെയ്തു നോക്കുന്നതായിരിക്കും നല്ലത്. ക്യാമറയില്‍ തന്നെ പ്ലേബാക്ക് മോഡ് ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യുന്നതും ബാറ്ററിക്ക് നല്ലതല്ല.

പവര്‍ സേവിങ് ഫീച്ചറുകള്‍ ആക്ടിവേറ്റ് ചെയ്യുക. ദീര്‍ഘനേരം ക്യാമറ ഉപയോഗിക്കാതിരിക്കുമ്പോള്‍ ക്യാമറ സ്ലീപ്പ് മോഡിലേക്ക് നീങ്ങുന്ന ഫീച്ചര്‍ ഇന്നു മിക്ക ക്യാമറയിലും ഉണ്ട്. ഇത് ബാറ്ററി പവര്‍ കുറയാതെ സംരക്ഷിക്കും. ചില ക്യാമറകളില്‍ 30 സെക്കന്‍ഡ് വരെ ക്യാമറ ഉപയോഗിക്കുന്നില്ലെങ്കില്‍ ഇങ്ങനെ സ്ലീപ്പ് മോഡിലേക്ക് മാറും. ഇത് ആക്ടിവേറ്റ് ചെയ്യുന്നത് ഏറെ നല്ലതാണ്.

സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് കുറച്ചിടുക. എല്‍സിഡി സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് കുറയ്ക്കുന്നത് ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കും. കാഴ്ചയ്ക്ക് ഇത് അല്‍പ്പം അലോസരം സൃഷ്ടിക്കുമെങ്കിലും ഇത് ഏറെ ഗുണകരമാകും.

ക്യാമറ എപ്പോഴും ഓണ്‍/ഓഫ് ചെയ്യുന്ന ശീലം ഒഴിവാക്കുക. ക്യാമറ ഓണ്‍ ചെയ്യേണ്ടി വരുമ്പോള്‍ നിങ്ങളുടെ ബാറ്ററി കൂടുതല്‍ പവര്‍ ഉപയോഗിക്കും. അതു കൊണ്ടാണ്, മുഴുവന്‍ പവര്‍ ഇല്ലാത്ത സമയങ്ങളില്‍ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടരുതെന്ന് ബാറ്ററി നിര്‍മ്മാതാക്കള്‍ പറയുന്നത്. പഴയ ബാറ്ററികള്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് നിന്നുവെന്ന് വരില്ല. അത്തരം ബാറ്ററികളും ക്യാമറയുടെ ഉപയോഗത്തിന് അഭികാമ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here