ട്രിപ്പിള്‍ ക്യാമറയുമായി സാംസങ് ഗ്യാലക്‌സി നോട്ട് 10 സീരിസ്

0
1951

നോട്ട് 10 സീരിസില്‍ സാംസങ് ഗ്യാലക്‌സി ഇത്തവണ രണ്ടു സ്മാര്‍ട്ട് ഫോണുകളാണ് പുറത്തിറക്കുന്നത്. നോട്ട് 10, നോട്ട് 10 പ്ലസ് എന്നിങ്ങനെ. 6.8 ഇഞ്ച് വലിയ ഡിസ്‌പ്ലേയാണ് നോട്ട് 10 പ്ലസിന്റേത്. അതേസമയം നോട്ടിനാവുമ്പോള്‍ അത് 6.3 ഇഞ്ചും. എന്നാല്‍ സാംസങ്ങിന്റെ ഗ്യാലക്‌സി എസ്10 സീരിസ് ഫോണുകള്‍ക്ക് നോട്ടിനെ അപേക്ഷിച്ചു നോക്കിയാല്‍ വലിപ്പം കുറവാണെന്നു കാണാം. പക്ഷേ നോട്ട് ശരിക്കും ഫഌഗ്ഷിപ്പ് മോഡലാണ്. സ്മാര്‍ട്ട് ഫോണുകളുടെ ആധുനിക മുഖമാണ് ഇവയ്ക്ക്.

ഇപ്പോഴിറങ്ങിയ രണ്ട് മോഡലുകളും എഎംഒ എല്‍ഇഡി വേരിയന്റാണ്. ഡയനാമിക്ക് ടോണ്‍ മാപ്പിങ്, എച്ച്ഡിആര്‍ 10 പ്ലസ് എന്നിവയും സപ്പോര്‍ട്ട് ചെയ്യും. നോട്ട് പ്ലസ് 1440 പി പ്ലസ് സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നോട്ട് 1080 പി പ്ലസ് റെസല്യൂഷനിലാണ് പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ടു തന്നെ കാണാനുള്ള അഴക് വലിയൊരു പ്രത്യേകതയാണ്.

രണ്ടു ഫോണുകളിലും ട്രിപ്പിള്‍ ക്യാമറയുണ്ടെങ്കിലും 10 പ്ലസ് ടൈഫ് ഓഫ് ഫ്‌ളൈറ്റ് സെന്‍സറാണ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച് 3ഡി മോഡല്‍സ് ക്രിയേറ്റ് ചെയ്യാനാവും. കൂടാതെ, സിമുലേറ്റഡ് ബൊക്കേ ഇഫക്ട് സൃഷ്ടിക്കാനും ഇതിനു കഴിയും. 12 എംപി മെയിന്‍ ക്യാമറ 1/2.55 ഇഞ്ച് സെന്‍സറാണ് ഉപയോഗിക്കുന്നത്. വേരിയബിള്‍ അപ്പര്‍ച്ചറോടു കൂടിയ (എഫ്1.5-2.4) 27 എംഎമ്മിനു തുല്യമായ ലെന്‍സാണ് ഇതിലുള്ളത്. ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ് എന്നിവയും ഓണ്‍ബോര്‍ഡായി തന്നെ ഇതിലുണ്ട്. 12 എംപി ടെലിയില്‍ 1/3.6 ഇഞ്ച് സെന്‍സറാണുള്ളത്. എസ്10 മോഡലുകളെ അപേക്ഷിച്ച് വേഗമേറിയ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന 52 എംഎമ്മിനു തുല്യമായ ലെന്‍സും ഇതിലുണ്ട്. 12 എംഎമ്മിനു തുല്യമായ ഫോക്കല്‍ ലെംഗ്തില്‍ പ്രവര്‍ത്തിക്കുന്ന 16 എംപി പിക്‌സല്‍ കൗണ്ടോടു കൂടിയ അള്‍ട്രാ വൈഡ് ആംഗിളാണ് മറ്റൊന്ന്. എഫ് 2.2 അപ്പര്‍ച്ചര്‍ ലഭിക്കുന്ന 26 എംഎമ്മിനു തുല്യമായ ലെന്‍സോടു കൂടിയ 10 എംപി ഫ്രണ്ട് ക്യാമറ ഒളിപ്പിച്ച നിലയിലാണുള്ളത്. ഫ്രണ്ട് ക്യാമറയ്ക്കും പിന്നിലുള്ള ക്യാമറയ്ക്കും 4കെ വീഡിയോ റെക്കോഡ് ചെയ്യാം. റിയല്‍ ടൈം ഡെപ്ത് ഓഫ് ഫീല്‍ഡ് ഇഫക്ട് ക്രിയേറ്റ് ചെയ്യാനാവുന്ന ലൈവ് ഫോക്കസ് വീഡിയോ മോഡ് രണ്ടു ക്യാമറകളിലും പ്രവര്‍ത്തിക്കും. അഡ്വാന്‍സ്ഡ് വീഡിയോ എഡിറ്റര്‍, അഡോബ് പ്രീമിയര്‍ റഷ് എന്നിവ ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയര്‍ ഫീച്ചറുകളാണ് ഫോണിലുള്ളത്. മോഷന്‍ കണ്‍ട്രോളറായി ഉപയോഗിക്കാവുന്ന എസ്-പെന്‍ സ്റ്റൈലസ് ഗ്യാലക്‌സി നോട്ടിന്റെ പ്രത്യേകതയാണ്. 

സാംസങ്ങിന്റെ പുതിയ എക്‌സിനോസ് 9825 ചിപ്‌സെറ്റ്, സ്‌നാപ്ഡ്രാഗന്‍ 855 എന്നിവയുമായാണ് ഓരോ സ്ഥലത്തും പ്രത്യേകമായി ഇതെത്തുന്നത്. കൂടാതെ 256, 512 ജിബി സ്റ്റോറേജ് ഓപ്ഷനും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും പ്ലസ് മോഡലില്‍ ഉണ്ട്. 5ജി സപ്പോര്‍ട്ട് ചെയ്യുന്നതാണ് രണ്ടു മോഡലുകളും. ഓഗസ്റ്റ് 23 മുതല്‍ രണ്ടു മോഡലുകളും വിപണിയില്‍ ലഭ്യമായി തുടങ്ങും. 256 ജിബി നോട്ട് 10-ന് 949 ഡോളറാണ് വില. പ്ലസ് മോഡലിന് 256 ജിബിക്ക് 1099 ഡോളറും 512 ജിബി വേരിയന്റിന് 1199 ഡോളറുമാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here