Home ARTICLES മാക്രോ ആന്‍ഡ് ക്ലോസപ്പ് ഫോട്ടോഗ്രാഫിയില്‍ എന്തൊക്കെ ശ്രദ്ധിക്കണം?

മാക്രോ ആന്‍ഡ് ക്ലോസപ്പ് ഫോട്ടോഗ്രാഫിയില്‍ എന്തൊക്കെ ശ്രദ്ധിക്കണം?

1820
0
Google search engine

സബ്ജക്ടിന്റെ വളരെ അടുത്ത് ക്യാമറ വച്ച് ഫോട്ടോ എടുക്കുമ്പോള്‍, ഡെപ്ത്ത് ഓഫ് ഫീല്‍ഡ് വളരെ കുറയും. അതു കൊണ്ടു തന്നെ പലരും ഉപേക്ഷിക്കുന്ന ഒരു രീതിയാണ്. എന്നാല്‍ ഒരു കാര്യം പറയാം, ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് കഴിവു തെളിയിക്കാനുള്ള വലിയൊരു അവസരമാണിത്. അല്‍പ്പം ശ്രദ്ധിക്കണമെന്നു മാത്രം. ഫോക്കസില്‍ വരുത്തേണ്ടതെല്ലാം ആ നാരോ ബാന്‍ഡിനുള്ളില്‍ വരുമെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധാപൂര്‍വം ചിത്രത്തിന്റെ കോമ്പോസിഷന്‍ നടത്തുകയും, സെറ്റപ്പ് കുറ്റമറ്റതായിരിക്കുകയും വേണം. ഇവിടെയാണ് ഫ്‌ളാഷ് ലൈറ്റ് സഹായകരമാകുന്നത്. സബ്ജക്ടിന്മേല്‍ ആകര്‍ഷകമായ വിധത്തില്‍ പ്രകാശം ഉണ്ടായിരിക്കുന്നതിനു പുറമേ, ലൈറ്റ് കൂടുന്നതനുസരിച്ച്, ക്യാമറയില്‍ ഉപയോഗിക്കേണ്ട അപ്പര്‍ച്ചര്‍ നാരോ ആക്കാനും കഴിയും.

പക്ഷേ, ഫ്‌ളാഷ് ഉപയോഗിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളുമുണ്ടാകാം. നിങ്ങള്‍ ആഗ്രഹിക്കുന്ന ഇഫക്ട് ലഭിക്കുന്നതിന്, ഫ്‌ളാഷ് യൂണിറ്റ് (യൂണിറ്റുകള്‍), സപ്പോര്‍ട്ട് ചെയ്ത് കൃത്യതയോടെ സ്ഥാപിക്കണം. കൂടാതെ, മാക്രോ-ക്‌ളോസപ്പ് ഇമേജുകള്‍ക്ക് ലൈറ്റിങ് സോഫ്റ്റ് ആക്കുന്നതിന് ഫ്‌ളാഷില്‍ ഭേദഗതികള്‍ വരുത്തുകയും വേണം.

ശരിയായ മാക്രോ ഇമേജ് ലഭിക്കാന്‍ ഡെപ്ത്ത് ഓഫ് ഫീല്‍ഡ് വര്‍ധിപ്പിക്കണമെന്ന് പലരും കരുതുന്നു. അത് ശരിയല്ല. ബ്ലര്‍ ശക്തിയേറിയ ഒരു ഉപാധിയാണ്. ഉദാഹരണത്തിന്, ഒരു പൂവിന്റെ ഇമേജ് കൃത്യം ഫോക്കസില്‍ ആയിരിക്കണമെന്നില്ല. അവ്യക്തമായി, മൂടല്‍ മഞ്ഞിലൂടെ കാണുന്നതുപോലെ ഒരു പ്രതീതി സൃഷ്ടിച്ചാല്‍, അത് ആകര്‍ഷകമായേക്കാം.
കലാത്മകമായി സൗന്ദര്യാനുഭൂതി ഉളവാക്കുന്ന വിധത്തില്‍, ഇമേജുകള്‍ സൃഷ്ടിക്കുന്നതിന്, സ്വന്തം വിഷനെ ആശ്രയിച്ച്, വൈറ്റ് ബാലന്‍സ്, കോണ്‍ട്രാസ്റ്റ്, ഷാര്‍പ്പ് നെസ്സ്, ഹ്യൂ, സാച്ചുറേഷന്‍ തുടങ്ങിയ ഇന്‍-ക്യമറ ഓപ്ഷന്‍സ് അഡ്ജസ്റ്റ് ചെയ്യുക. നിങ്ങളുടെ സ്വന്തം തോന്നലനുസരിച്ച് ഡെപ്ത്ത് ഓഫ് ഫീല്‍ഡ് തെരഞ്ഞെടുക്കുക. എല്ലാം ഫോക്കസില്‍ ആക്കേണ്ട ആവശ്യമില്ല. ചിലപ്പോള്‍ ബ്‌ളറി ഇമേജ് ആയിരിക്കാം കൂടുതല്‍ ആകര്‍ഷകമായി തോന്നുക. പിന്നെ, ഫ്‌ളാഷ് കൊണ്ട് ആവശ്യമായ വസ്തുക്കളില്‍ പ്രകാശം നല്‍കി ഷൂട്ടിങ് നടത്തുക.

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മാക്രോ ക്‌ളോസപ്പ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍, ചെറിയ വസ്തുക്കളുടെ ഇമേജുകള്‍ സുവ്യക്തമായി കാണിക്കുക എന്നതിനേക്കാള്‍ ഉപരിയായി ഒരു സൗന്ദര്യാനുഭൂതി ഉളവാക്കുകയെന്നതാണ് ലക്ഷ്യം. അതിനാല്‍, വിദഗ്ധര്‍ ഉപദേശിക്കുന്ന റൂളുകള്‍ അവഗണിച്ച് കലാകാരന്റെ വിഷന്‍ അനുസരിച്ച് പരീക്ഷണാത്മകമായി കോമ്പോസിഷന്‍ നടത്താം. പൂക്കളും മറ്റും ഫോക്കസിലാക്കാതെ ഇമേജ് ബ്ലര്‍ ചെയ്യാം. സബ്ജക്ടിനെ ഷാഡോയിലേക്ക് പശ്ചാത്തലം പ്രകാശിപ്പിച്ച് ഒരു ഇമേജ് എടുക്കാം. ഗ്രെയിനിന്റെ (ഡിജിറ്റല്‍ നോയിസ്) അളവ് കൂട്ടാം. ക്രോമാറ്റിക്-സ്‌പെഷ്യല്‍ അബറേഷന്‍സ് ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here