Home ARTICLES ഡിജിറ്റല്‍ ക്യാമറകളിലെ സെന്‍സറുകളെക്കുറിച്ച് അറിയണം…

ഡിജിറ്റല്‍ ക്യാമറകളിലെ സെന്‍സറുകളെക്കുറിച്ച് അറിയണം…

2111
0
Google search engine

പുതിയ കാലത്ത് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഫോട്ടോഗ്രാഫി എന്ന തലത്തില്‍ നിന്ന് ആധുനികമായ മറ്റ് അനവധി സങ്കേതങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമം എന്ന തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആ നിലയില്‍ ഇത്തരം സാധ്യതകള്‍ കൂടി അന്വേഷിച്ചിട്ടു വേണം ഡിജിറ്റല്‍ ക്യാമറകള്‍ വാങ്ങാന്‍ തയ്യാറെടുക്കേണ്ടത്. 
ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ വാങ്ങുന്നത് പ്രധാനമായും രണ്ടു തരത്തിലുള്ളവരാണ്. ഒന്ന് അമച്വര്‍ ഫോട്ടോഗ്രാഫര്‍. രണ്ട്, ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍. ഇവിടെ എന്തായാലും ഒരു പൊതു കാരണമായി പറയാന്‍ കഴിയുന്നത്, ഫോട്ടോഗ്രാഫിയെ ഗൗരവമായി കാണുന്നവരാണ് ഡിഎസ്എല്‍ആറിലേക്ക് മുന്നേറുന്നത് എന്നതാണ്. തന്നെയുമല്ല, മുന്‍പ് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലേക്ക് ഒതുങ്ങിയിരുന്ന ഒരു കൂട്ടമുണ്ടായിരുന്നു. എന്നാല്‍ ഡിഎസ്എല്‍ആറിന്റെ കുതിച്ചു ചാട്ടത്തോടെ നേരെ ഈ ശ്രേണിയിലേക്ക് വരുന്നവരെയും കാണാം. എന്തായാലും ഫോട്ടോഗ്രാഫിയെ ഗൗരവമായി കാണുന്നവര്‍ ഈ രംഗത്ത് വരുമ്പോഴാണ് അതിന്റെ എല്ലാ തലങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കണമെന്നാണ് പറയാന്‍ ആഗ്രഹിക്കുന്നത്. 

ഓരോ ക്യാമറയ്ക്കും ഓരോ സെന്‍സറുകളാണ് ഉള്ളത്. അതില്‍ തന്നെ വിവിധ സെന്‍സര്‍ വലുപ്പങ്ങളും കാണാം. ഫുള്‍ – ഫ്രെയിം 35 എം എം സെന്‍സര്‍ ആണ് ഇതില്‍ പ്രധാനമെന്നു ഈ രംഗത്തുള്ളവര്‍ പറയും. കാരണം, 1.5 എക്‌സ് ക്രോപ്പ് ഫാക്റ്ററാണ് ഇതില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നമ്മുടെ കാഴ്ചയെ അത് ശരിയായ വിധത്തില്‍ ക്യാമറയിലാക്കുന്നുവെന്നതാണ് ഇതിന്റെ വലിയ മെച്ചം. സെന്‍സര്‍ ശേഷി കൂടുമ്പോള്‍ എടുക്കുന്ന ഫ്രെയിമിന്റെ നിലവാരവും മെച്ചപ്പെടും. നിക്കോണിന്റെ ഡി-3 സീരിസും, കാനോണിന്റെ ഡിഎസ്/ 5 ഡി എന്നിവയാണ് ഏറ്റവും സാധാരണമായ ഫുള്‍ ഫ്രെയിം സെന്‍സറുകള്‍. ഇവയ്ക്ക് പൊതുവായി നമ്മുടെ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ പറയുന്നതാണ് 35 എം.എം. സെന്‍സര്‍ ക്യാമറകള്‍.

ദൃശ്യത്തെ നിയന്ത്രിക്കുന്ന വ്യത്യസ്തമായ ക്രോപ്പ് ഫാക്ടറുകളാണ് സെന്‍സറുകളുടെ ശേഷി നിയന്ത്രിക്കുന്നതെന്നു നേരത്തെ പറഞ്ഞല്ലോ. അതിന്‍ പ്രകാരം മറ്റൊരു തരമാണ്, 1.5 എക്‌സ് ക്രോപ്പ് ഫാക്റ്റര്‍ ഉള്ള സെന്‍സറുകള്‍. നിക്കോണ്‍ എസ്എല്‍ആര്‍ ക്യാമറകള്‍ക്ക് 1.5 എക്‌സ് ക്രോപ്പ്-ഫാക്ടറാണുള്ളത്. അതേസമയം, കാനോണിന്റെ റിബല്‍ സീരിസില്‍ ഉള്‍പ്പെടുന്ന 60ഡി/ 7 ഡി ക്യാമറകള്‍ക്ക് 1.6 എക്‌സ് ആണ് ക്രോപ്പ് ഫാക്റ്റര്‍. കാനോണ്‍ 1 ഡി സീരീസ് ക്യാമറകളിലെ സെന്‍സറിന് 1.3 എക്‌സ് ആണ് ക്രോപ്പ് ഫാക്റ്റര്‍. ഇപ്പോള്‍ ക്രോപ്പ് ഫാക്ടറിനെ സംബന്ധിച്ച ഏതാണ്ടൊരു ധാരണ പുതിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പിടി കിട്ടിയിട്ടുണ്ടാവുമെന്നു കരുതുന്നു.
കൊഡാക്, ഒളിമ്പസ്, ഫ്യൂജി എന്നീ കമ്പനികള്‍ ചേര്‍ന്ന് സൃഷ്ടിച്ച ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ട്. ഇതിന് 4/3” സിസ്റ്റം എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഇതില്‍ ക്രോപ്പ് – ഫാക്റ്റര്‍ 2 എക്‌സ് മാത്രമാണ്. ഡിഎസ്എല്‍ആര്‍ ക്യാമറകളിലെ സ്ഥിതി വിശേഷമിതാണെങ്കില്‍ കോംപാക്ട് ക്യാമറകളിലെ കാര്യത്തെക്കുറിച്ച് ഊഹിച്ചിട്ടുണ്ടോ.. പോയിന്റെ ആന്‍ഡ് ഷൂട്ട് വിഭാഗത്തില്‍ പെടുന്ന സാധാരണ നിലയിലുള്ള കോംപാക്റ്റ് ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സറിന്റെ വലുപ്പം 2/3” മാത്രമാണ്. 
ഇപ്പോള്‍ സാധാരണയായി മൊബൈല്‍ ക്യാമറകളാണല്ലോ സജീവമായിട്ടുള്ളത്. അതിലും സെന്‍സറുണ്ട്. എന്നാല്‍ തീരെ ചെറുതാണെന്നു മാത്രം. അങ്ങനെയുള്ള ക്യാമറകളിലെ ഡിജിറ്റല്‍ സെന്‍സറിന്റെ വലുപ്പം 1/4” മുതല്‍ 1/3” വരെ മാത്രമായിരിക്കും. മീഡിയം ഫോര്‍മാറ്റും, വളരെ ലാര്‍ജ് സെന്‍സറുകളും ഉണ്ടെങ്കിലും, അവ വളരെ അസാധാരണവും വില കൂടിയവയുമാണ്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്ന ഹൈ എന്‍ഡ് ക്യാമറകളാണിത്. 

LEAVE A REPLY

Please enter your comment!
Please enter your name here