ഫോട്ടോഗ്രാഫി ചെയ്തു തുടങ്ങുമ്പോള്‍ ഏറെ പേരും ഫോക്കസ് ചെയ്തിരുന്നത് പൂക്കളെയാണ്. പൂക്കളെ ഫ്രെയിമിലാക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് അറിയാം. അതിനു വേണ്ടി ശ്രമിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം. നല്ല ചിത്രീകരണമാണ് ലക്ഷ്യമെങ്കില്‍ ഇതൊക്കെയും കൂടിയേ തീരൂ…
കൃത്രിമപ്രകാശ നിയന്ത്രണ സംവിധാനം ഉപയോഗിച്ചു ചിത്രീകരിക്കുന്ന ഒരു ഫ്‌ളോറല്‍ ഫോട്ടോഗ്രാഫി ഷൂട്ട് നല്ല ചിത്രങ്ങള്‍ സമ്മാനിക്കുമെങ്കിലും നാച്വുറല്‍ സണ്‍ലൈറ്റ് ആണ് ഫോട്ടോഗ്രാഫിക്ക് ഏറെ അനുയോജ്യം. അത്ഭുകരമായ പ്രകാശവിസ്മയം തീര്‍ക്കാന്‍ സ്വാഭാവിക സൂര്യവെളിച്ചത്തിനു കഴിയും. കടുത്ത നിഴലുകളെയും ബ്രൈറ്റ് സണ്‍ലൈറ്റിനെയും നിലയ്ക്കു നിര്‍ത്താന്‍ ഒരു ഡിഫ്യൂസര്‍ ഉപയോഗിച്ചാല്‍ മതിയാവും. ഒരു ഫോട്ടോ ഡയറി സൂക്ഷിക്കുന്നത് ഏറെ ഗുണം ചെയ്യും. ഒരിക്കല്‍ രേഖപ്പെടുത്തുന്ന റെേഡിക്കല്‍ ഡേറ്റാസ് പിന്നീടൊരിക്കല്‍ ഇതേ ഫോട്ടോഗ്രാഫിക്കു തയ്യാറെടുക്കുമ്പോള്‍ സമയം ലാഭിക്കാനാവും. ക്യാമറയുടെ ആംഗിള്‍ മാറ്റി പരീക്ഷിക്കുന്നതു മികച്ച ചിത്രത്തിലേക്കുള്ള ചവിട്ടു പടിയാവും. ഇതിനായി നല്ലൊരു ട്രൈപ്പോഡ്, നല്ലൊരു ഡിഫ്യൂസര്‍ എന്നിവ കരുതുന്നതും ഏറെ നല്ലത്.
ഒരോ ആംഗിളില്‍ നിന്നും ഓരോ മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഫോട്ടോഗ്രാഫിക്കു മുന്‍പായി ക്യാമറയുടെ വ്യൂ ഫൈന്‍ഡറിലൂടെ ഒരു പ്രിവ്യു നടത്തുന്നത് ഗുണം ചെയ്യും. പലരും ടേബിള്‍ടോപ്പിനു തുല്യമായി രീതിയിലാണ് ഫ്‌ളോറല്‍ ഫോട്ടോഗ്രാഫിക്കായി ക്യാമറ സെറ്റ് ചെയ്യുന്നത്. എന്നാല്‍, ആംഗിള്‍ ടോപ്പിലേക്കു സെറ്റ് ചെയ്താല്‍ മനോഹരമായ ചിത്രമായിരിക്കും ഫലം. ഫ്‌ളോറല്‍ ഫോട്ടോഗ്രാഫിക്കു വേണ്ടി ഉയര്‍ന്ന പിക്‌സല്‍ റെസല്യൂഷനുള്ള ക്യാമറ ഉപയോഗിക്കുന്നത് നന്നായിരിക്കും. പലപ്പോഴും മാക്രോ മോഡില്‍ ഷൂട്ട് ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരം ക്യാമറകള്‍ക്കായിരിക്കും ഡീറ്റെയില്‍സ് വര്‍ധിപ്പിക്കാന്‍ കഴിയുക. വലിയ വിലയില്ലാത്തതും അത്യാവശ്യം സൗകര്യമുള്ളതുമായ ഒരു ഡിജിറ്റല്‍ക്യാമറയാണ് ഫ്‌ളോറല്‍ ഫോട്ടോഗ്രാഫിക്ക് ഇപ്പോഴത്തെ നിലയില്‍ ഏറെ അനുയോജ്യം. ഒരു 30 ഇഞ്ച് വലിപ്പമുള്ള ഇഇസഡ് ക്യൂബ് ഉപയോഗിച്ചാല്‍ നിഴലുകളെയും പ്രകാശത്തെയും മൃദുവാക്കാന്‍ കഴിയും. ക്ലീന്‍ ആന്‍ഡ് ക്ലട്ടര്‍ ഫ്രീ ബാക്ക്ഗ്രൗണ്ട് നല്‍കാന്‍ ഇതേറെ സഹായിക്കും.
ഡിജിറ്റല്‍ ടേബിള്‍ ടോപ്പ് സ്റ്റുഡിയോ ടു-ലൈറ്റ് സെറ്റാണ് പലപ്പോഴും ഫ്‌ളോറല്‍ ഫോട്ടോഗ്രാഫിക്കായി ലൈറ്റ് സോഴ്‌സായി ഉപയോഗിച്ചു കാണുന്നത്. അതില്‍ വലിയ തെറ്റ് പെര്‍ഫോമന്‍സ് വച്ചു നോക്കിയാല്‍ കാണാനില്ല. ട്രൂ കളര്‍ ഡേ ലൈറ്റ് ബാലന്‍സ്ഡ് ഫഌറസെന്റ് ബള്‍ബ് പ്രധാന പ്രകാശസ്രോതസ്സായി കരുതാം.
ഫോക്കസ്, ഡിഫ്യൂസ് ലൈറ്റിങ് എന്നിവയാണ് ഫഌവര്‍ ഫോട്ടോഗ്രാഫിയുടെ മര്‍മ്മപ്രധാനമായി കാണേണ്ടത്. ഇതിനായി സ്‌പോട്ട് ഫോക്കസ് മോഡ് കണ്ടെത്തണം എന്നു മാത്രം. നിങ്ങളുടെ ക്യാമറയുടെ മാനുവല്‍ ശരിയായി പരിശോധിച്ചാല്‍ സ്‌പോട്ട് ഫോക്കസ് മോഡ് സെറ്റ് ചെയ്യാനുള്ള ഉപാധികള്‍ കാണാം. ക്യാമറയുടെ ഓട്ടോ ഫോക്കസ് ഫീച്ചേഴ്‌സ് ഉപയോഗിക്കുന്നവര്‍ ട്രൈപ്പോഡിനെ കൂടി ആശ്രയിക്കണം. മികച്ച ട്രൈപ്പോഡ്, കേബിള്‍ റിലീസ് എന്നിവ ചിത്രത്തിന്റെ നിലവാരം വര്‍ധിപ്പിക്കും.
എഡിറ്റിങ് സമയത്ത് സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം മാത്രമേ കൂടുതല്‍ കളര്‍ പെര്‍ഫെക്ഷനു വേണ്ടി തുനിയാവൂ. ആവശ്യത്തിലധികം വര്‍ണ്ണങ്ങളാല്‍ സമ്പന്നമാണ് നിങ്ങളുടെ ചിത്രമെന്നും അവയില്‍ കൂടുതല്‍ കളര്‍ ആഡ് ചെയ്യേണ്ടി വരുന്നത് നിങ്ങളുടെ ചിത്രത്തിന്റെ പ്രിന്റിങ്ങിനെ കാര്യമായി ബാധിക്കുമെന്നും ഓര്‍ത്തിരിക്കണം.