Home ARTICLES കൂടുതല്‍ പ്രൗഢിയോടെ ഫോട്ടോവൈഡ് ഓണപതിപ്പ് വിപണിയില്‍

കൂടുതല്‍ പ്രൗഢിയോടെ ഫോട്ടോവൈഡ് ഓണപതിപ്പ് വിപണിയില്‍

1808
0
Google search engine

ഫോട്ടോവൈഡ് മാഗസിന്റെ ഓണപതിപ്പ് വിപണിയില്‍. വിലയില്‍ മാറ്റമില്ലാതെ കൂടുതല്‍ പേജുകള്‍ എന്നതാണ് ഇത്തവണത്തെ പ്രത്യേകത. വായനക്കാര്‍ വായിക്കാന്‍ ആഗ്രഹിച്ചിരുന്ന നിരവധി ലേഖനങ്ങള്‍ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രമുഖ ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണന്‍ ചാക്യാട്ട് മൈക്രോ സ്റ്റുഡിയോകള്‍ എങ്ങനെ ഒരു സാധാരണ ഫോട്ടോഗ്രാഫര്‍ക്കും നിര്‍മ്മിക്കാമെന്നു
സംസാരിക്കുന്നു. രണ്ടരലക്ഷം രൂപയില്‍ താഴെ മാത്രം ചെലവില്‍ ഇത്തരം സ്റ്റുഡിയോകള്‍ നടത്തിക്കൊണ്ടു പോകുന്നതിനെക്കുറിച്ച് ഇത് ആദ്യമായി ഫോട്ടോവൈഡ് മാഗസിനിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

യുട്യൂബിലൂടെ എങ്ങനെ ലൈവ് സ്ട്രീമിങ്ങ് നടത്താമെന്ന് സയിദ് മിര്‍സയുടെ ട്യൂട്ടോറിയല്‍. ഗ്രാഫിക്‌സ് സഹിതം ഏവര്‍ക്കു മനസ്സിലാക്കാവുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മറക്കാനാവാത്ത ചിത്രത്തില്‍ ഇത്തവണ ചലച്ചിത്ര നടന്‍ ഇടവേള ബാബു എത്തുന്നു. കൃഷ്ണന്‍ നായര്‍ സ്റ്റുഡിയോയുടെ ചരിത്രത്തെക്കുറിച്ചും അവരുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ചിത്രങ്ങളെക്കുറിച്ചും ഇപ്പോഴത്തെ സാരഥി അജിത്കുമാര്‍ സംസാരിക്കുന്നു. ഒപ്പം, മലയാള മനോരമയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് ഉണ്ണി കോട്ടക്കലുമായുള്ള അഭിമുഖവും വായിക്കാം. യാത്രയില്‍ ഇറ്റലിയിലെ വെനീസിനെക്കുറിച്ച് ബിജു ആര്‍.എസ് എഴുതുന്നു. കാനോണിന്റെ രണ്ടു പ്രീമിയം കോംപാക്ട് ക്യാമറയും നിക്കോണിന്റെ മിറര്‍ലെസ് ലെന്‍സിനെക്കുറിച്ചുമുള്ള വിശേഷങ്ങളും സാംസങ്ങ് ഗ്യാലക്‌സി 10 പ്ലസ്, മോട്ടോറോള ആക്ഷന്‍ സ്മാര്‍ട്ട് ഫോണിനെക്കുറിച്ചും ഈ ലക്കത്തില്‍ വിശദീകരിക്കുന്നു. ഒപ്പം ഗ്യാലറി, ചരിത്രം, ലാസ്റ്റ് ഫ്രെയിം തുടങ്ങിയ പതിവ് പംക്തികളും…

LEAVE A REPLY

Please enter your comment!
Please enter your name here