Home LENSES സോണിയുടെ 16-55 ഇ-മൗണ്ട് സൂം ലെന്‍സ് വിപണിയിലേക്ക്

സോണിയുടെ 16-55 ഇ-മൗണ്ട് സൂം ലെന്‍സ് വിപണിയിലേക്ക്

2240
0
Google search engine

സോണി തങ്ങളുടെ ഇ-മൗണ്ടിനു (എപിഎസ്-സി ഫോര്‍മാറ്റ് ക്യാമറകളുടെ മൗണ്ട്) യോജിച്ച ലെന്‍സ് പുറത്തിറക്കിയിരിക്കുന്നു. 16-55 എംഎം എഫ്2.8 ജി ലെന്‍സാണിത്. ഡസ്റ്റ്, വെതര്‍ സീലിങ്ങോടു കൂടി എത്തുന്ന ഈ ലെന്‍സില്‍ എക്‌സ്ഡി ലീനിയര്‍ മോട്ടോര്‍ ഉപയോഗിച്ചിരിക്കുന്നു. ഇത് ആദ്യമായാണ് സോണി തങ്ങളുടെ എപിഎസ്-സി ഫോര്‍മാറ്റ് ക്യാമറകള്‍ക്ക് യോജിച്ച ഇ മൗണ്ട് ലെന്‍സില്‍ ഇത്തരത്തിലുള്ള മോട്ടോര്‍ ഉപയോഗിക്കുന്നത്.

അപ്പര്‍ച്ചര്‍ റിങ്ങ് ഇല്ല. ഇമേജ് സ്റ്റെബിലൈസേഷനും ഒഴിവാക്കിയിരിക്കുന്നു. 12 ഗ്രൂപ്പുകളിലായി 17 എലമെന്റുകള്‍, ഒന്‍പത് ഡയഫ്രം ബ്ലേഡുകള്‍ എന്നിവയും ഈ ലെന്‍സിനുണ്ട്. മാനുവലായും ഓട്ടോഫോക്കസിലും പ്രവര്‍ത്തിക്കുന്ന ലെന്‍സിന് 0.2 എക്‌സ് ആണ് പരമാവധി മാഗ്നിഫിക്കേഷന്‍. പവര്‍ സൂം, സൂം ലോക്ക് എന്നിവ ഒഴിവാക്കിയിരിക്കുന്നു.

ഫുള്‍ഫ്രെയിമുമായി താരതമ്യപ്പെടുത്തിയാല്‍ 24-82.5 എംഎമ്മിനു തുല്യമായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ ലെന്‍സ്. 100 എംഎം നീളവും 494 ഗ്രാം ഭാരവും ഈ ലെന്‍സിനുണ്ട്. ഒരടി അകലമാണ് കുറഞ്ഞ ഫോക്കസ് ദൂരം. 1400 ഡോളറിന് അടുത്ത മാസം വിപണിയില്‍ ഈ ലെന്‍സ് ലഭ്യമാവും.

LEAVE A REPLY

Please enter your comment!
Please enter your name here