നിക്കോണ്‍ തങ്ങളുടെ ഫുള്‍ ഫ്രെയിം എഫ് മൗണ്ട് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്കു വേണ്ടി ഒരു ടെലിഫോട്ടോ ലെന്‍സ് പുറത്തിറക്കുന്നതായി സൂചനകള്‍. AF-S Nikkor 120-300mm F2.8E FL ED SR VR ലെന്‍സാണിത്. ടെലിഫോട്ടോ ശ്രേണിയിലായതു കൊണ്ടു തന്നെ സ്‌റ്റെബിലൈസേഷന്‍ ഉള്ള ലെന്‍സാണിതെന്നാണ് അനൗദ്യോഗിക സൂചനകള്‍. ഇഡി-യും ഫ്‌ളുറൈറ്റ് എലമെന്റുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ലെന്‍സില്‍ മോയിസ്റ്ററിനെതിരേയും ഡസ്റ്റിനെതിരേയും സംരക്ഷണമൊരുക്കിയിട്ടുണ്ട്.
ഫോക്കസ് ഡിസ്റ്റന്‍സ് ലിമിറ്റര്‍, വിആര്‍ മോഡ്, മെമ്മറി റീക്കോള്‍/എഎഫ്-എല്‍/എഎഫ്-ഓണ്‍, ഫോക്കസ് ബീപ്പ്, എഎഫ്/എംഎഫ് എന്നീ സ്വിച്ചുകള്‍ ഈ ലെന്‍സിലുള്ളതായി പുറത്തെത്തിയിരിക്കുന്ന ഫോട്ടോയില്‍ വ്യക്തമായി കാണാം. സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിക്ക് ഏറെ അനുയോജ്യമായ ലെന്‍സാണിതെന്നാണ് നിക്കോണ്‍ വൃത്തങ്ങള്‍ പറയുന്നത്. എന്തായാലും ഈ വര്‍ഷം തന്നെ ഈ ലെന്‍സ് വിപണിയിലെത്തിയേക്കും. വില, കൂടുതല്‍ സ്‌പെസിഫിക്കേഷന്‍ എന്നിവയെക്കുറിച്ച് നിക്കോണ്‍ വൈകാതെ പ്രഖ്യാപിച്ചേക്കും.