Home Canon അറിയാം, Canon EOS M6 II- വിന്റെ വിശേഷങ്ങള്‍

അറിയാം, Canon EOS M6 II- വിന്റെ വിശേഷങ്ങള്‍

2278
0
Google search engine

കാനോണിന്റെ ഇഎഫ്-എം മൗണ്ടില്‍ നിര്‍മ്മിച്ച മിറര്‍ലെസ് ക്യാമറയാണ് Canon EOS M6 II. എപിഎസ്-സി ഫോര്‍മാറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മോഡല്‍ 32.5 എംപി സപ്പോര്‍ട്ട് ചെയ്യും. തുടര്‍ച്ചയായി 14 ഫ്രെയിമുകള്‍ എടുക്കാവുന്ന ഇത് സിമോസ് സെന്‍സറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഓപ്ഷണല്‍ ഇലക്ട്രോണിക്ക് വ്യൂ ഫൈന്‍ഡറുമായി എത്തുന്ന EOS M6 II 4കെ വീഡിയോ പകര്‍ത്താന്‍ അനുയോജ്യമാണ്. പുറമേ മൂന്ന് ഇഞ്ച് എല്‍സിഡി മോണിറ്ററില്‍ ടച്ച് സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു. 180 ഡിഗ്രിയില്‍ ഉയര്‍ത്തുകയും 45 ഡിഗ്രിയില്‍ താഴ്ത്തുകയും ചെയ്യാവുന്ന ഇതിന് ബോഡിക്ക് മാത്രമായി 850 ഡോളറാണ് വില വരുന്നത്. 15-45 എംഎം ഐഎസ് എസ്ടിഎം ലെന്‍സ് കൂടി വരുമ്പോള്‍ വില 1099 ഡോളറാവും. 

ഡിജിക്ക് 8 പ്രോസ്സസ്സര്‍ തന്നെയാണ് ഈ ക്യാമറയുടെയും കരുത്ത്. 25600 വരെയാണ് ഐഎസ്ഒ റേഞ്ച്. ബൂസ്റ്റ് ചെയ്യാവുന്ന വിധത്തില്‍ 51200 വരെ സെറ്റ് ചെയ്യുകയുമാവാം. പ്രീ സെറ്റ് ചെയ്ത 6 വൈറ്റ് ബാലന്‍സുകള്‍ ഉണ്ടെങ്കിലും ഇമേജ് സ്റ്റെബിലൈസേഷന്‍ ഒഴിവാക്കിയിരിക്കുന്നു.

143 ഫോക്കസ് പോയിന്റുകളുള്ള ഇതില്‍ മാനുവല്‍ ഫോക്കസും ചെയ്യാം. പത്തു വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോഫോക്കസ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മിനിമം ഷട്ടര്‍ സ്പീഡ് 30 സെക്കന്‍ഡാണ്. നിരവധി സീന്‍ മോഡുകള്‍, എക്‌സ്‌പോഷര്‍ മോഡുകള്‍, മീറ്ററിങ് മോഡ്, ഡ്രൈവ് മോഡുകള്‍ എന്നിവയും അവതരിപ്പിച്ചിരിക്കുന്നു. ബില്‍ട്ട് ഇന്‍ ഫഌഷ് നല്‍കിയിട്ടുണ്ട്. 408 ഗ്രാമാണ് ക്യാമറയുടെ ഭാരം. ബാറ്ററി പാക്കാണ് ഇതിനു കാനോണ്‍ നല്‍കിയിരിക്കുന്നത്. എന്‍വയോണ്‍മെന്റലി സീല്‍ഡ് അല്ല. ഒറ്റച്ചാര്‍ജില്‍ 305 ചിത്രങ്ങളെടുക്കാം. ഓറിയന്റേഷന്‍ സെന്‍സര്‍, ടൈംലാപ്‌സ് റെക്കോഡിങ്ങ് എന്നിവയും നല്‍കിയിട്ടുണ്ട്. റിമോട്ട് കണ്‍ട്രോള്‍, ബ്ലൂടൂത്ത് എന്നിവയും നല്‍കിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here