47 മെഗാപിക്‌സല്‍ ശേഷിയുള്ള സിമോസ് സെന്‍സര്‍ മിറര്‍ലെസ് ക്യാമറ ലെയ്ക്ക ഇറക്കുന്നതായി സൂചന. ഇത് മുന്‍പുണ്ടായിരുന്ന എസ്എല്‍ 1 ന്റെ പരിഷ്‌ക്കരിച്ച രൂപമാണെന്നും കരുതുന്നു. ഇതില്‍ 4കെ വീഡിയോ റെക്കോഡിങ്, പുതിയ സിനി മോഡ് എന്ന പേരില്‍ നടത്താന്‍ കഴിയുമത്രേ. ബ്ലൂടൂത്ത്, വൈഫൈ കണക്ടിറ്റിവിറ്റി എന്നതിനു പുറമേ ഫോട്ടോസ് എന്ന പേരിലുള്ള ലെയ്ക്കയുടെ മൊബൈല്‍ ആപ്പുമായും ബന്ധപ്പെടുത്താം. എസ്എല്‍1 ല്‍ നിന്നും മാറിയുള്ള ഡിസൈനാണെങ്കിലും ലെയ്ക്ക പുലര്‍ത്തിപ്പോരുന്ന ട്രഡീഷണല്‍ ഡിസൈന്‍ തന്നെയാണ് ഇതിലും കാണാന്‍ കഴിയുന്നത്. എല്‍സിഡി സ്‌ക്രീനിലും അതിലെ മെനു പാറ്റേണില്‍ പോലും കാര്യമായ വ്യത്യാസം കാണുന്നില്ല. രണ്ടു വശങ്ങളിലെയും ബട്ടണുകള്‍ ഇരു കൈകള്‍ കൊണ്ടും ഓപ്പറേറ്റ് ചെയ്യാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇടതു സൈഡില്‍ റിയര്‍ ഡിസ്‌പ്ലേയിലാണ് പ്ലേ, മെനു ബട്ടണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിലയെക്കുറിച്ചോ, എന്നു വിപണിയിലെത്തുമെന്നതിനെക്കുറിച്ചോ വിവരമൊന്നുമില്ല.