എഫ്എക്‌സ് 9 സോണിയുടെ ഈ വീഡിയോ ക്യാമറയുടെ ഔദ്യോഗിക പേര്. 6കെ ഫുള്‍ ഫ്രെയിം സെന്‍സര്‍, ഹൈബ്രിഡ് ഓട്ടോഫോക്കസ് സിസ്റ്റം, ഇ മൗണ്ട് എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. പുതിയതായി വികസിപ്പിച്ചെടുത്ത 6കെ എക്‌സ്‌മോര്‍ ആര്‍ സെന്‍സര്‍ ആണ് ഇതില്‍ സോണി ഉപയോഗിക്കുന്നത്. 15 സ്‌റ്റോപ്പ് ഡയനാമിക്ക് റേഞ്ച് ഇതിനുണ്ട്. ഡുവല്‍ ബേസ് ഐഎസ്ഒ (ഐഎസ്ഒ 800 മുതല്‍ 4000 വരെ എസ് ലോഗ് 3) സോണി വികസിപ്പിച്ചെടുത്തിരിക്കുന്നത് അവരുടെ വെനീസ് ക്യാമറ സിസ്റ്റത്തില്‍ നിന്നും ഇന്റേണല്‍ 4കെ 10 ബിറ്റ് റെക്കോഡിങ്ങില്‍ നിന്നുമാണ്. ഇപ്പോള്‍, ക്യാമറ പുറത്തിറങ്ങുന്ന സമയത്ത്, എന്തായാലും 3840-2160 റെക്കോഡിങ്ങ് മാത്രമേ നടക്കൂ. പിന്നീട് ഫുള്‍ 4096-2160 ലേക്കു മാറും. സെക്കന്‍ഡില്‍ 120 ഫ്രെയിമുകള്‍ ക്യാപ്ചര്‍ ചെയ്യാന്‍ കഴിയുന്ന ഫുള്‍ എച്ച്ഡി-യും തുടക്കത്തില്‍ റെക്കോഡ് ചെയ്യാം.
561 പോയിന്റ് ഫേസ് ഡിറ്റക്ഷന്‍ എഎഫ് സെന്‍സര്‍ ഇമേജിങ് ഏരിയയുടെ 94 ശതമാനത്തോളം കവര്‍ ചെയ്യുന്നുണ്ട്. ഇതിനു പുറമേ, പുതിയ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ച് ഇളക്കങ്ങളും ചലനങ്ങളും നിശ്ചലമാക്കാവുന്ന സാങ്കേതികത്വവും സോണി വികസിപ്പിക്കുന്നു. ട്രൈപോഡുകളില്ലാതെ റെക്കോഡ് ചെയ്യേണ്ടി വരുന്ന വേളയില്‍ ഇത് ഉപയോഗക്ഷമമാകും. സോണി പുതിയതായി പുറത്തിറക്കുന്ന ഈ ഇമേജ് സ്റ്റെബിലൈസേഷന്‍ മെറ്റാഡേറ്റാ സോണിയുടെ കാറ്റലിസ്റ്റ് ബ്രൗസ് സോഫ്റ്റുവെയറുമായി ബന്ധിപ്പിക്കാവുന്നതാണ്. ഈ സോഫ്റ്റ്‌വെയര്‍ ഈ വര്‍ഷം ഡിസംബറോടെ എത്തിയേക്കും. അടുത്ത വര്‍ഷത്തോടെയേ ക്യാമറ വിപണിയിലെത്തു, ഒപ്പം 16-35 എംഎം ടി3.1 ജി ലെന്‍സും എത്തുന്നുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ല.