സാംയാങ് പുതിയ ഓട്ടോഫോക്കസ് സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ് വിപണിയിലെത്തിക്കുന്നു. 18 എംഎം എഫ്2.8 എഫ്ഇ ലെന്‍സാണിത്. വെറും 145 ഗ്രാം മാത്രം ഭാരമേ ഈ ലെന്‍സിനുള്ളു (ഹുഡും ക്യാപും ഇല്ലാതെ). ഇപ്പോള്‍ വിപണിയിലുള്ള മറ്റു ലെന്‍സുകളുമായി താരതമ്യം ചെയ്താല്‍ ഭാരം കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായ അള്‍ട്രാ വൈഡ് ആംഗിള്‍ ഓട്ടോ ഫോക്കസ് ലെന്‍സ് ഇതു മാത്രമാണെന്നു പറയേണ്ടി വരും.
8 ഗ്രൂപ്പ് കോമ്പോസിഷനുകളിലായി 9 എലമെന്റുകളാണ് ഈ ലെന്‍സിലുള്ളത്. 3 എഎസ്പി ലെന്‍സും രണ്ട് എച്ച് ആര്‍ ലെന്‍സും മൂന്നു ഇഡി ലെന്‍സും ഉള്‍പ്പെടെയാണിത്. മികച്ച ഷാര്‍പ്പ്‌നെസ്, ക്രോമാറ്റിക്ക് അബ്രഷന്റെ കുറവ്, ഏറ്റവും കുറഞ്ഞ ഡിസ്‌റ്റോര്‍ഷന്‍ എന്നിവ നല്‍കാന്‍ ഇതിനു കഴിയുന്നു. ലാന്‍ഡ്‌സ്‌കേപ്പ്, ഇന്റീരിയര്‍, ആസ്‌ട്രോ ഫോട്ടോഗ്രാഫി എന്നിവ ചെയ്യാന്‍ ഇതേറെ ഗുണപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതിലെ വേഗമേറിയതും കൃത്യതയാര്‍ന്നതുമായ ഓട്ടോഫോക്കസിങ്ങിനു വേണ്ടി ലീനിയര്‍ എസ്ടിഎം ആണ് ഉപയോഗിക്കുന്നത്.
സാംയാങ്ങിന്റെ ടൈനി സീരിസില്‍ പെടുന്ന ആദ്യത്തെ വൈഡ് ആംഗിള്‍ ലെന്‍സാണിത്. 35 എംഎം, 24 എംഎം, 45 എംഎം എന്നീ റേഞ്ചുകളിലുള്ള ലെന്‍സുകളും ഈ സീരിസില്‍ അവര്‍ പുറത്തിറക്കുന്നുണ്ട്. ഈ മാസം 399 യൂറോയ്ക്ക് ഇത് പുറത്തിറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സാംയാങ്ങിന്റെ വെബ്‌സൈറ്റും അപ്‌ഡേറ്റുകള്‍ക്കു വേണ്ടി സോഷ്യല്‍ മീഡിയയും സന്ദര്‍ശിക്കാവുന്നതാണ്. നികിത ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് ഇന്ത്യയിലെ വിതരണക്കാർ. കേരളത്തിലെ പ്രമുഖ ഫോട്ടോ ഗുഡ്സ് ഷോപ്പുകളിൽ ലഭ്യമാണ്.
SAMYANG Website
SAMYANG Facebook
SAMYANG Instagram
SAMYANG YouTube