ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും ഒരു പോലെ പ്രയോജനപ്രദമായ പോര്‍ട്ടബിള്‍ കോംപാക്ട് എല്‍ഇഡി ലൈറ്റുകള്‍ വില്‍പ്പനയ്ക്ക് തയ്യാറായി. ആര്‍എഫ്1, ആര്‍1 എന്നിങ്ങനെ രണ്ടു മോഡലുകളാണുള്ളത്. യുഎസ്ബി-സി പോര്‍ട്ട് ഉപയോഗിച്ചാണ് ഇത് ചാര്‍ജ് ചെയ്യുന്നത്. ഇതിന്റെ സെറ്റിങ്‌സ് കണ്‍ട്രോള്‍ ചെയ്തിരിക്കുന്നത് ഗൊഡോക്‌സ് ആപ്പ് വഴിയാണ്. ബ്ലൂടൂത്ത് വഴി ഇതിന്റെ കണക്ടുവിറ്റി സാധ്യമാക്കിയിരിക്കുന്നു.
ആര്‍1 എന്‍ട്രി ലെവല്‍ വേര്‍ഷനാണ്. ഇത് ആര്‍ജിബി എല്‍ഇഡി ലൈറ്റപ്പായി ഉപയോഗിക്കാം. 14 തരത്തിലുള്ള ആര്‍ജിബി ലൈറ്റിങ് സെറ്റപ്പുകള്‍ ഇതിലുണ്ട്. മ്യൂസിക്ക്, ലൈറ്റനിങ്, സ്‌ക്രീന്‍, ക്യാന്‍ഡില്‍ലൈറ്റ് തുടങ്ങിയ മോഡുകളിലും എട്ടു വ്യത്യസ്ത തരത്തിലുള്ള കളര്‍ ടെംപറേച്ചറുകളിലും പ്രവര്‍ത്തിക്കും. ഫുള്‍ പവറില്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാം.
ആര്‍എഫ്1 ഗൊഡോക്‌സിന്റെ 2.4 ജിഗാഹേര്‍ട്‌സിന്റെ വയര്‍ലെസ് എക്‌സ് സിസ്റ്റവുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ക്യാനോണ്‍, നിക്കോണ്‍, സോണി, ഫ്യുജി, പാനാസോണിക്ക്, ഒളിമ്പസ്, പെന്റാക്‌സ് എന്നീ ക്യാമറകളുമായി ചേര്‍ന്ന് ഒരു ഫ്‌ളാഷ് യൂണിറ്റായി ഇതു പ്രവര്‍ത്തിക്കും. വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വിലയും ലോഞ്ചിങ്ങ് തീയതിയും ഗൊഡോക്‌സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.