സോണി ആരാധകര്‍ കാത്തിരുന്ന പുതിയ മിറര്‍ലെസ് ക്യാമറ a7R IV
കേരളവിപണിയില്‍ ശ്രദ്ധേയമാവുന്നു. കമ്പനിയുടെ നാലാം തലമുറയില്‍പ്പെട്ട ക്യാമറയാണിത്. അതായത്, ഹൈ റെസല്യൂഷന്‍ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ. ബിഎസ്‌ഐ സിമോസ് സെന്‍സറില്‍ നിര്‍മ്മിച്ചത്. 60.2 എംപി ഇമേജ് റെസല്യൂഷന്‍ ലഭിക്കുന്നത്. സോണിയുടെ ഏറ്റവും പുതിയ ഓട്ടോഫോക്കസ് ടെക്‌നോളജികളെല്ലാം ഇതില്‍ സമന്വയിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സെക്കന്‍ഡില്‍ പത്തു ചിത്രങ്ങള്‍ ഫുള്‍ഫ്രെയിമില്‍ തുടര്‍ച്ചയായി ചിത്രീകരിക്കാന്‍ കഴിയുന്ന വേഗതയുള്ള ഈ ക്യാമറയില്‍ 4കെ വീഡിയോ ഫുള്‍ വിഡ്ത്തിലോ അല്ലെങ്കില്‍ എപിഎസ്-സി/സൂപ്പര്‍ 35 ക്രോപ്പിലേ ചെയ്യാം. ഹൈ റെസല്യൂഷന്‍ മോഡില്‍ 16 ഷോട്ടുകള്‍ ചിത്രീകരിക്കാനാകും. (240 എംപി ഇമേജുകള്‍ വരെ). കൂടാതെ എസ് ലോഗ് 2, എസ് ലോഗ് 3, എച്ച്എല്‍ജി വീഡിയോ മോഡുകള്‍ (എട്ട് ബിറ്റില്‍ മാത്രം) ഈ ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇനി വിലയിലേക്ക് വരാം. മുന്‍പുണ്ടായിരുന്ന Sony a7R III ക്യാമറയെ അപേക്ഷിച്ച് 300 ഡോളര്‍ മാത്രമാണ് വിലക്കൂടുതലെന്നു സോണി പറയുന്നു, അതായത് Sony a7R IV ന് വില 3500 ഡോളര്‍ മാത്രം!