Home ARTICLES വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം Yongqing Baoas-ന്

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം Yongqing Baoas-ന്

2072
0
Google search engine

2019 വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദി മൊമന്റ് എന്നു പേരിട്ട ചിത്രം പകര്‍ത്തിയ Yongqing Baoas യ്ക്കാണ് (Chinese photographer) ഈ വര്‍ഷത്തെ ഗ്രാന്‍ഡ് ടൈറ്റില്‍ പുരസ്‌ക്കാരം. കാനോണ്‍ ഇഒഎസ്- 1ഡിഎക്‌സിലാണ് ഈ ചിത്രം പകര്‍ത്തിയത്. 800എംഎം എഫ്5.6 ലെന്‍സില്‍ ഐഎസ്ഒ 640-ലാണ് ചിത്രമൊരുക്കിയത്. ചിത്രത്തിനു പ്രമേയമായ സംഭവം പകര്‍ത്തിയത് ഹിമാലയത്തില്‍ നിന്നുമാണ്.

കുട്ടികള്‍ക്കു ഭക്ഷണം തേടിയിറങ്ങിയ ഹിമാലയന്‍ മാര്‍മോട്ടിനെ വേട്ടയാടാനൊരുങ്ങുന്ന ഒരു കുറുക്കന്റെ ചിത്രമാണിത്. ആക്രമണത്തിന്റെ തൊട്ടടുത്തുള്ള ഈ ഭാവം ക്യാമറയിലാക്കാനായി മിന്നല്‍ വേഗത്തിലുള്ള പ്രതികരണങ്ങളോടെ, Yongqing Baoas ഈ ദൃശ്യം പിടിച്ചെടുക്കുകയായിരുന്നു. ആക്രമണത്തിനൊരുങ്ങുന്ന മൃഗത്തിന്റെ ക്രൂരത വഹിക്കുന്ന ശക്തി, ഇരയുടെ ഭയം, ജീവിതത്തിന്റെ തീവ്രത, അതിന്റെ മുഖത്ത് എഴുതിയ മരണനൊമ്പരമൊക്കെ ഇവിടെ നിന്നും വായിച്ചെടുക്കാനാകും.

100 രാജ്യങ്ങളിൽ നിന്ന് 48,000 ചിത്രങ്ങൾ സമർപ്പിച്ചു. അടുത്ത വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ മത്സരത്തിനുള്ള എൻട്രികൾ ഒക്ടോബർ 21 തിങ്കളാഴ്ച തുറന്ന് ഡിസംബർ 12 ന് അവസാനിക്കും. കൂടുതൽ കണ്ടെത്തുക, ഇവിടെ.

LEAVE A REPLY

Please enter your comment!
Please enter your name here