20 മെഗാപിക്‌സല്‍ റെസല്യൂഷനുമായി ഫോര്‍ തേര്‍ഡ്‌സ് സിമോസ് സെന്‍സറില്‍ ഒളിമ്പസിന്റെ മിറര്‍ലെസ് ക്യാമറയെത്തുന്നു. ട്രൂപിക്ക് 8 പ്രോസ്സസ്സറാണ് ഇതിലുള്ളത്. 200 മുതല്‍ 25600 വരെ ഐഎസ്ഒ സാധ്യമാകുന്ന ഈ ക്യാമറയ്ക്ക് 7 പ്രീസെറ്റ് വൈറ്റ് ബാലന്‍സുണ്ട്. സെന്‍സര്‍ ഷിഫ്റ്റ് ഇമേജ് സ്റ്റെബിലൈസേഷനാണ് മറ്റൊരു പ്രത്യേകത. 5 ആക്‌സിസ് നോട്‌സ് നല്‍കുന്ന ഇതിന് 6.5 സ്‌റ്റോപ്പ് റേറ്റിങ് ലഭിച്ചിട്ടുണ്ട്.
മൂന്ന് ഇഞ്ച് വലിപ്പത്തിലുള്ള എല്‍സിഡി ടച്ച് സ്‌ക്രീന്‍ ടിഎഫ്റ്റിയാണ്. ഇലക്‌ട്രോണിക്ക് വ്യൂ ഫൈന്‍ഡര്‍ നല്‍കുന്ന ഇതില്‍ ലൈവ് വ്യൂ സാധ്യമാകും. 60 സെക്കന്‍ഡാണ് മിനിമം ഷട്ടര്‍ സ്പീഡ്. മാക്‌സിമം 1/8000 സെക്കന്‍ഡും. അപ്പര്‍ച്ചര്‍ പ്രയോറിട്ടി, ഷട്ടര്‍ പ്രയോറിട്ടി, മാനുവല്‍ എക്‌സ്‌പോഷര്‍ മോഡ്, സീന്‍മോഡ് എന്നിവയൊക്കെ ഇതില്‍ നല്‍കിയിട്ടുണ്ട്. ബില്‍ട്ട് ഇന്‍ ഫ്‌ളാഷ് ഇല്ല. തുടര്‍ച്ചയായി 30 ചിത്രങ്ങളെടുക്കാം. സെല്‍ഫ് ടൈമറും നല്‍കിയിരിക്കുന്നു.
ഒറ്റച്ചാര്‍ജില്‍ 310 ചിത്രങ്ങളെടുക്കാം. 414 ഗ്രാമാണ് ക്യാമറയുടെ ഭാരം. ഓഓറിയന്റേഷന്‍ സെന്‍സര്‍, ടൈംലാപ്‌സ് റെക്കോഡിങ് എന്നിവ ഉണ്ട്. ജിപിഎസ് ഇല്ല.
Price | |
---|---|
MSRP | $1199 (body only), $1799 (w/14-150mm lens) |