സോണിയുടെ ഇ-മൗണ്ട് ഫുള്‍ഫ്രെയിം ക്യാമറകള്‍ക്കു വേണ്ടി ടാമറോണ്‍ ലൈറ്റ് വെയ്റ്റ് ഹൈസ്പീഡ് ടെലി സൂം ലെന്‍സ് പുറത്തിറക്കുന്നു. 70-180 എംഎം എഎഫ്2.8 ലെന്‍സാണിത്. 815 ഗ്രാം ഭാരം മാത്രമേ ഇതിനുള്ളു. 149 എംഎം നീളവും. 67 എംഎം ഫില്‍ട്ടറാണ് ഇത് ഉപയോഗിക്കുന്നത്. ഇതേ ഫില്‍ട്ടര്‍ തന്നെയാണ് ഈ സീരിസിലെ മറ്റു രണ്ടു ലെന്‍സുകളായ 17-28 എംഎം എഫ്2.8, 28-75എംഎം എഫ്2.8 ലെന്‍സുകളില്‍ ഉപയോഗിച്ചിരുന്നത്.
നിരവധി സ്‌പെഷ്യലൈസ്ഡ് ഗ്ലാസ് എലമെന്റുകള്‍ ഇതിലുണ്ട്. നിശബ്ദമായ വീഡിയോ റെക്കോഡിങ്ങിനു വേണ്ടി വിഎക്‌സ്ഡി ലീനിയര്‍ ഫോക്കസ് മോട്ടോര്‍ ഇതിലുണ്ട്. 0.85 മീറ്ററാണ് മിനിമം ഫോക്കസ് ദൂരം. പൊടിയില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും രക്ഷപെടാനായി എന്‍വയണ്‍മെന്റലി സീല്‍ഡ് ആണ്. എണ്ണമയവും വെള്ളവും ഫ്രണ്ട് എലമെന്റിലേക്ക് പടരാതിരിക്കാനായി ഫ്‌ളൂറൈന്‍ കോട്ടിങ് നല്‍കിയിരിക്കുന്നു. അടുത്തവര്‍ഷമേ ഈ ലെന്‍സ് ലഭ്യമാവുകയുള്ളു. വില പ്രഖ്യാപിച്ചിട്ടില്ല.