ഈ മാസം ആദ്യം വാഗ്ദാനം ചെയ്തതുപോലെ, കാനോണ്‍ അതിന്റെ ഇഒഎസ് ആര്‍പി ക്യാമറയ്ക്കായി ഏറ്റവും പുതിയ ഫേംവെയര്‍ അപ്‌ഡേറ്റ് അവതരിപ്പിച്ചു. 24 എഫ്പിഎസ് വീഡിയോ റെക്കോര്‍ഡിംഗാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഫേംവെയര്‍ പതിപ്പ് 1.4.0 ഒരു പ്രധാന അപ്‌ഡേറ്റല്ല, പക്ഷേ എന്‍ട്രി ലെവല്‍ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയിലേക്ക് ഫുള്‍ എച്ച്ഡി 23.98 പി റെക്കോര്‍ഡിംഗ് ചേര്‍ക്കാന്‍ കാനോണ്‍ നല്‍കിയ വാഗ്ദാനം ഇത് നിറവേറ്റുന്നു. വര്‍ഷാവസാനത്തിനു മുമ്പ് എത്തുമെന്ന് പറയപ്പെടുന്ന കാനോണ്‍ RF 85mm F1.2L USM DS ലെന്‍സിനും ഈ അപ്‌ഡേറ്റ് പിന്തുണ നല്‍കുന്നുണ്ട്.
മാക്ക്, വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ക്കുമായി കാനോണിന്റെ വെബ്‌സൈറ്റില്‍ കാനോണ്‍ ഇഒഎസ് ആര്‍പിക്കായി നിങ്ങള്‍ക്ക് ഫേംവെയര്‍ പതിപ്പ് 1.4.0 ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.