ലെയ്ക്ക എം10 മോണോക്രോം മോഡലോ?

0
1018

ലെയ്ക്കയുടെ എം 10 ഏതു തരം ക്യാമറയാണെന്ന കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ ടെക് ലോകത്തു നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ചോര്‍ന്നു കിട്ടിയ ഒരു എക്‌സിഫ് ഡേറ്റ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. ഈ ജര്‍മന്‍ ക്യാമറയുടെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങുന്നത് മോണോക്രോം മോഡല്‍ തന്നെയാണത്രേ. ഈ അവകാശവാദം ഊട്ടിയുറപ്പിക്കുന്ന എക്‌സിഫ് ഡാറ്റയുടെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ ക്യാമറ 41 എംപി സെന്‍സറിലാണ് എത്തുന്നതെന്ന് നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഇപ്പോഴെത്തിയിരിക്കുന്ന ഡേറ്റാ സോഴ്‌സില്‍ നിന്നും ഇതും യാഥാര്‍ത്ഥ്യം തന്നെയാണെന്നു വിശ്വസിക്കാം.

7864-5200 ന് 40.89 എംപി റെസല്യൂഷനും 50 എംഎം ഫോക്കല്‍ ലെങ്ത്, 12500 ഐഎസ്ഒ എന്നിവയും എക്‌സിഫ് ഡാറ്റ കാണിക്കുന്നു. ഈ മോഡലിന് സമാനമായ ബോഡിയാവും ക്യാമറയില്‍ ഉള്‍പ്പെടുത്തുകയെന്നും പരിമിതമായ പതിപ്പ് ‘സെലിബ്രിറ്റി’ വേരിയന്റില്‍ ആവാമെന്നും പ്രചാരണമുണ്ട്. ഓഗസ്റ്റ് അവസാനത്തില്‍ ലെയ്ക റൂമറുകള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ എക്‌സിഫ് ഡാറ്റ ലീക്ക്. എന്തായാലും ഈ മോഡല്‍ സ്ഥിരീകരിച്ചിട്ടില്ല, ഇത് എപ്പോള്‍ പുറത്തിറക്കുമെന്നും വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here