കാനോണിനും നിക്കോണിനും പറ്റിയ ഫുള്‍ഫ്രെയിം ഡിഎസ്എല്‍ആര്‍ മാക്രോ ലെന്‍സുമായി ടോക്കിന

0
1551

കാനോണ്‍, നിക്കോണ്‍ ഫുള്‍ ഫ്രെയിം ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്കായി ടോക്കിന പുതിയ എടിഎക്‌സ്‌ഐ 100 എംഎം എഫ് 2.8 മാക്രോ ലെന്‍സ് പുറത്തിറക്കുന്നു. ടോക്കിനയുടെ പുനര്‍രൂപകല്‍പ്പന ചെയ്ത എടിഎക്‌സ്‌ഐ 11-16 എംഎം എഫ് 2.8 ലെന്‍സിനെ തുടര്‍ന്നു പുറത്തിറക്കുന്ന രണ്ടാമത്തെ ലെന്‍സാണിത്. 

എടിഎക്‌സ്‌ഐ 100 എംഎം എഫ് 2.8 മാക്രോ ലെന്‍സ് എട്ട് ഗ്രൂപ്പുകളിലായി ഒമ്പത് ഘടകങ്ങളാല്‍ നിര്‍മ്മിച്ചതാണ്. കൂടാതെ സെന്‍സറില്‍ നിന്ന് 30 സെമീ (11.8 ഇഞ്ച്) ന് 1: 1 പുനരുല്‍പാദന അനുപാതവും നല്‍കുന്നു, കുറഞ്ഞ ഫോക്കസിംഗ് ദൂരം 11.5സെമി (4.5ഇഞ്ച്)യാണ്. ‘ഫ്‌ലാറ്റ്ഫീല്‍ഡ്’ ഒപ്റ്റിക്കല്‍ ഡിസൈനാണ് ഈ ലെന്‍സിനു വേണ്ടി ടോക്കിന ഉപയോഗിച്ചത്. അത് എല്ലാ ഫോക്കസ് ദൂരങ്ങളിലും അപ്പര്‍ച്ചറുകളിലും മികച്ച എഡ്ജ്ടുഎഡ്ജ് ഷാര്‍പ്പ്‌നസും, ഫീല്‍ഡ്ഓഫ്‌വ്യൂവിനെ പൂജ്യത്തിലേക്ക് താഴ്ത്തുകയും ചെയ്യുന്നുവെന്ന് ടോക്കിന അവകാശപ്പെടുന്നു.

ഫോക്കസ് റിംഗ് മുന്നോട്ട് (ഓട്ടോഫോക്കസിനായി) അല്ലെങ്കില്‍ പിന്നിലേക്ക് (മാനുവല്‍ ഫോക്കസിനായി) സ്‌നാപ്പുചെയ്യുന്നതിനായി ഓട്ടോമാറ്റിക്ക്/ മാനുവല്‍ ഫോക്കസിനു വേണ്ടി വണ്‍ടച്ച് ഫോക്കസ് ക്ലച്ച് മെക്കാനിസം ഉപയോഗിക്കുന്നു. ലെന്‍സിന്റെ ഭാരം 490 ഗ്രാം മാത്രം. 

എടിഎക്‌സ്‌ഐ നിരയിലെ രണ്ടാമത്തെ ലെന്‍സാണ് 100 എംഎം എഫ് 2.8 മാക്രോ. 2019 ഡിസംബര്‍ 6 ന് 429 ഡോളര്‍ വിലയ്ക്ക് ഈ ലെന്‍സിന്റെ ഷിപ്പിംഗ് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here