Home ARTICLES വൈവിധ്യങ്ങളോടെ ഫോട്ടോവൈഡ് മാര്‍ച്ച് ലക്കം വിപണിയില്‍

വൈവിധ്യങ്ങളോടെ ഫോട്ടോവൈഡ് മാര്‍ച്ച് ലക്കം വിപണിയില്‍

1697
0
Google search engine

ഫ്‌ലാഷ് ഇല്ലാതെ ലോലൈറ്റ് ഫോട്ടോഗ്രാഫി പകര്‍ത്തേണ്ടതെങ്ങനെ എന്ന ടെക്‌നിക്കല്‍ ലേഖനം ഉള്‍പ്പെടെ നിരവധി സാങ്കേതിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് ലക്കം ഫോട്ടോവൈഡ് (ലക്കം 252) വിപണിയില്‍. ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച അഞ്ചു ചിത്രങ്ങള്‍ നാഷണല്‍ ജിയോഗ്രാഫിക്ക് സൊസൈറ്റി തെരഞ്ഞെടുത്തതിന്റെ റിപ്പോര്‍ട്ട് വായിക്കാം. പുറമേ, നിപ്പാ വൈറസിന്റെ ഭീതിയുണര്‍ത്തിയ നിമിഷങ്ങള്‍ ക്യാമറയിലാക്കിയ മാതൃഭൂമിയുടെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സാജന്‍ വി. നമ്പ്യാരുടെ അഭിമുഖമാണ് പ്രധാന ഹൈലൈറ്റ്. ഒപ്പം പുതിയ ആക്ഷന്‍ ക്യാമറ ഗോ പ്രോ 8-ന്റെ വിവരണങ്ങളും ചേര്‍ത്തിരിക്കുന്നു.

നിക്കോണിന്റെ ഡിഎസ്എല്‍ആര്‍ ക്യാമറയായ ഡി6-നെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ ലേഖനം ഇത്തവണയുണ്ട്. കൂടാതെ ഫ്യൂജിയുടെ കോംപാക്ട് ക്യാമറയായ ഫ്യുജിഫിലിം എക്‌സ്100വി-യെക്കുറിച്ച് വിഇഒ 2എക്‌സ് ട്രൈപ്പോഡിനെക്കുറിച്ചും സീന്‍ സിഎഫ് സിനി പ്രൈം ലെന്‍സിനെക്കുറിച്ചും വായിക്കാം.

മറക്കാനാവാത്ത ചിത്രത്തില്‍ മുന്‍കാല ഗായിക വാണിജയറാമിന്റെ ചിത്രവിശേഷങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം പതിവ് പംക്തികളും. ഫോട്ടോവൈഡ് മാഗസിന്‍ തപാല്‍ വരിക്കാരാകുവാന്‍ നിങ്ങളുടെ വിലാസം 9495923155 എന്ന നമ്പറിലേക്ക് എസ്എംഎസ്/ വാട്‌സ് ആപ്പ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here