ഫുള്‍ ഫ്രെയിം ക്യാമറ സിസ്റ്റങ്ങള്‍ക്കായി ഐറിക്‌സ് പുതിയ 45 എംഎം എഫ് 1.4 മാനുവല്‍ ലെന്‍സ് പ്രഖ്യാപിച്ചു.
2017 ലെ ഫോട്ടോഗ്രാഫി ഷോയില്‍ ഒരു പ്രോട്ടോടൈപ്പ് ആയി ഇതു പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം, ലെന്‍സിന്റെ ഒരു സിനി പതിപ്പ് പുറത്തിറങ്ങിയെങ്കിലും സ്റ്റില്‍ ഫോട്ടോഗ്രാഫി പതിപ്പ് ഇന്നുവരെ കാണാനുണ്ടായിരുന്നില്ല.

45 എംഎം എഫ് 1.4 ലെന്‍സ് ഇറിക്സിന്റെ ഡ്രാഗണ്‍ഫ്‌ലൈ ഡിസൈന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ഭാരം കുറഞ്ഞതും എന്നാല്‍ കരുത്തുറ്റതുമായ രൂപകല്‍പ്പന സൃഷ്ടിക്കാന്‍ അലൂമിനിയം-മഗ്‌നീഷ്യം അലോയിയുടെ സംയോജിത ഘടകങ്ങള്‍ എന്നിവ ഉപയോഗിക്കുന്നു. ഫോക്കസ് റിംഗിന് 140 ഡിഗ്രി ത്രോ ഉണ്ട്, ഫോക്കസ്-ലോക്ക് സവിശേഷതയുണ്ട്, കൂടാതെ കുറഞ്ഞ പ്രകാശ അന്തരീക്ഷത്തില്‍ എളുപ്പത്തില്‍ കാണുന്നതിന് ല്യൂമിനസന്റ് പെയിന്റുള്ള ലേസര്‍-കൊത്തിയ അടയാളങ്ങളും നല്‍കിയിരിക്കുന്നു.
ലോഞ്ചിങ് തീയതിയോ വില വിവരങ്ങളോ ഇപ്പോള്‍ ലഭ്യമല്ല. 45 എംഎം എഫ് 1.4 ലെന്‍സ് ലോഞ്ച് ചെയ്യുമ്പോള്‍, കാനോണ്‍ ഇഎഫ്, നിക്കോണ്‍ എഫ്, പെന്റാക്‌സ് കെ ക്യാമറ സിസ്റ്റങ്ങള്‍ക്ക് ഇത് ലഭ്യമാകും.
