ലെന്‍സ് നിര്‍മ്മാതാവ് ടിടി ആര്‍ട്ടിസാന്‍ പുതിയ ലിമിറ്റഡ് എഡിഷന്‍ 50 എംഎം എഫ് 0.95 മാനുവല്‍ ഫോക്കസ് ലെന്‍സ് പുറത്തിറക്കുന്നു. കൊറോണ പ്രതിസന്ധി കഴിഞ്ഞാലുടന്‍ ലെന്‍സ് വിപണിയിലെത്തിക്കാനാണു നീക്കം. ജാപ്പനീസ് ഫോട്ടോ ഗിയര്‍ വിതരണക്കാരനായ ഷോട്ടന്‍ കോബോയുടെ അഭിപ്രായത്തില്‍ ടിടി ആര്‍ട്ടിസന്‍ പരിമിതമായ ലെന്‍സുകള്‍ മാത്രമേ നിര്‍മ്മിക്കുകയുള്ളൂ. അതായത്, ആകെ 40 എണ്ണം. ഇതാണ് വിചിത്രമായ വാര്‍ത്ത. അങ്ങനെയെങ്കില്‍ 20 സോണി ഇമൗണ്ട്, 20 ഫ്യൂജിഫിലിം എക്‌സ്മൗണ്ട് ലെന്‍സുകള്‍ മാത്രമാണ് വില്‍ക്കാനെത്തു. ഇതു ഓപ്പണ്‍ വിപണിയില്‍ ഉണ്ടാവുമോയെന്ന കാര്യവും സംശയത്തിലാണ്.
ഈ ലെന്‍സ് ‘പഴയ ലെന്‍സ് ആരാധകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.’ മാനുവല്‍ ഫോക്കസ് ലെന്‍സ് 7 ഗ്രൂപ്പുകളിലായി 12 ഘടകങ്ങളാല്‍ നിര്‍മ്മിച്ചതാണ്, 12ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രം സവിശേഷതകള്‍, കുറഞ്ഞത് 50സെമി (20ഇഞ്ച്) ഫോക്കസിംഗ് ദൂരം.
ലെന്‍സ് 69 മില്ലീമീറ്റര്‍ വ്യാസത്തിലും 88 മിമിനീളത്തിലും 725 ഗ്രാം തൂക്കത്തിലും നിര്‍മ്മിച്ചിരിക്കുന്നു. ലെന്‍സ് 42,800 ഡോളറിന് ചില്ലറ വില്‍ക്കുമെന്ന് ഷോട്ടന്‍ കോബോ പറയുന്നു, എന്നാല്‍ റിലീസ് തീയതി നല്‍കിയിട്ടില്ല.