Home ARTICLES ലോക്ക്ഡൗണ്‍: ഫോട്ടോവൈഡ് ക്യാമറക്ലബ് അംഗങ്ങള്‍ക്ക് ഫോട്ടോഗ്രാഫി മത്സരം

ലോക്ക്ഡൗണ്‍: ഫോട്ടോവൈഡ് ക്യാമറക്ലബ് അംഗങ്ങള്‍ക്ക് ഫോട്ടോഗ്രാഫി മത്സരം

1690
0
Google search engine

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്നു ലോക്ക്ഡൗണില്‍ കുടങ്ങി വീട്ടിലിരിക്കുന്ന ഫോട്ടോവൈഡ് ക്യാമറ ക്ലബ് അംഗങ്ങള്‍ക്ക് വേണ്ടി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വിഷയവും നിയമാവലിയും ചുവടെ.

ഫോട്ടോഗ്രാഫി മത്സരം നിബന്ധനകൾ:
1.സബ്ജക്ട്:
ലോക്ക് @ ഹോം.
ഈ ലോക് ഡൗൺ സമയത്ത് നിങ്ങളുടെ വീട്ടിലും പരിസരത്തു നിന്നും ഉള്ള ചിത്രങ്ങളാണ് മത്സരത്തിൽ പരിഗണിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾക്കു വിരുദ്ധമായി ഉള്ള ചിത്രങ്ങൾ ഒന്നും പാടില്ല. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ചിത്രങ്ങൾ, വീടിനകത്തു പരീക്ഷിച്ച ക്രിയേറ്റീവ് ചിത്രങ്ങൾ എല്ലാം മത്സരത്തിന് അയക്കാവുന്നതാണ്.
2. ഒരാൾ ഒരു ചിത്രം മാത്രമെ അയക്കാൻ പാടുള്ളൂ. കൂടുതൽ ചിത്രങ്ങൾ അയച്ചാൽ അയാളെ മത്സരത്തിൽ നിന്നും പുറത്താക്കും. ചിത്രം ഈ വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്താൽ മതി. ഈ ഗ്രൂപ്പിലുള്ള എല്ലാ ക്യാമറ ക്ലബ് അംഗങ്ങൾക്കും മത്സര ത്തിൽ പങ്കെടുക്കാം.
3. ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതം ക്യാഷ് അവാർഡ് ഫോട്ടോ വൈഡ് ക്യാമറ ക്ലബ് നല്കുന്നതാണ്.
4. ജഡ്ജിംഗ് പാനലിൽ എക്സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുക്കുന്ന 3 പേരായിരിക്കും ഉണ്ടാവുക.
5. 14-ാം തീയതി രാവിലെ 10 നും 12 നും – ഇടയ്ക്കുള്ള സമയത്തായിരിക്കണം ചിത്രങ്ങൾ പോസ്റ്റു ചെയ്യേണ്ടത്.അതിന് മുമ്പും പിമ്പുമുള്ള ചിത്രങ്ങൾ പരിഗണിക്കുന്നതല്ല.
ക്യാമറ ക്ലബ്ബിന്റെ വാട്സാപ് ഗ്രൂപ്പിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തതിനു ശേഷം നിങ്ങൾ തന്നെ ചിത്രം ഗ്രൂപ്പിൽ ലോഡ് ആയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണം. മറ്റുള്ള നമ്പറുകളിൽ ചിത്രം അയച്ചാൽ പരിഗണിക്കുന്നതല്ല. ഈ ഗ്രൂപ്പിൽ തന്നെ പോസ്റ്റുചെയ്യുക.

6. രണ്ട് മണിക്കുർ സമയം ഉള്ളതിനാൽ ആദ്യം പോസ്റ്റ് ചെയ്തയാളുടെ തീം മറ്റൊരാൾ എടുത്താൽ ജഡ്ജിംഗിങ്ങ് കമ്മറ്റിക്ക് ആദ്യം എടുത്ത ഫോട്ടോയുടെ കോപ്പിയടി യെന്നു തോന്നിയാൽ അതിനെ അസാധുവാക്കുവാനുള്ള അധികാരം ഉണ്ടായിരിക്കും. അതിനാൽ ആദ്യ സമയം തന്നെ ചിത്രം പോസ്റ്റു ചെയ്യുവാൻ ശ്രമിക്കുക.
7. ജഡ്ജിംഗ് പാനലിൻ്റെ തീരുമാനം അന്തിമമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here