Home ARTICLES ക്വാറന്റൈന്‍ ഫോട്ടോഗ്രാഫി മത്സരം: കോരസണ്‍ സഖറിയ, ജോര്‍ജ് മേലുകാവ്, അജി രാജ് എന്നിവര്‍ വിജയികള്‍

ക്വാറന്റൈന്‍ ഫോട്ടോഗ്രാഫി മത്സരം: കോരസണ്‍ സഖറിയ, ജോര്‍ജ് മേലുകാവ്, അജി രാജ് എന്നിവര്‍ വിജയികള്‍

2372
0
Google search engine

കൊറോണ ലോക് ഡൗണ്‍ സമയത്ത് വീട്ടിലിരിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കു വേണ്ടി ഫോട്ടോവൈഡ് ക്യാമറ ക്ലബ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ കോരസണ്‍ സഖറിയ, ജോര്‍ജ് മേലുകാവ്, അജി രാജ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും വിജയികളായി. ഫോട്ടോഗ്രാഫര്‍മാര്‍ വീട്ടിലിരുന്ന് കൊറോണ ക്വാറന്റീന്‍ കാലത്ത് ചിത്രീകരിക്കുന്ന ചിത്രങ്ങളായിരുന്നു മത്സരത്തിന് ക്ഷണിച്ചത്. ഈ കൊറോണ കാലത്ത് ആദ്യമായിട്ടാണ് വാട്‌സാപ്പില്‍ കൂടി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നതും ഫോട്ടോകള്‍ വാട്‌സാപ്പില്‍ തന്നെ ക്ഷണിച്ച് വാട്‌സാപ്പില്‍ കൂടി തന്നെ ജഡ്ജിംഗ് നടത്തി 24 മണിക്കൂറിനകം ക്യാഷ് അവാര്‍ഡുകള്‍ നല്കുകയും ചെയ്തത്. 

ക്വാറന്റൈന്‍ കാലത്ത് ഫോട്ടോഗ്രാഫി കലയില്‍ കൂടി ക്വാറന്റൈന്‍ ദിനങ്ങള്‍ എങ്ങനെ ഫലപ്രദമായി ചെലവഴിക്കുന്നുവെന്ന് അറിയുന്നതിനു വേണ്ടിയാണ് ഫോട്ടോ വൈഡ് ക്യാമറ ക്ലബ് ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ചത്. ലോക് അറ്റ് ഹോം എന്നതായിരുന്നു വിഷയം. മത്സരത്തിന് വന്ന ചിത്രങ്ങളില്‍ സഹജീവികളെയും മനുഷ്യന്‍ പരിഗണിക്കുന്നു എന്ന കോരസണ്‍ സഖറിയ പകര്‍ത്തിയ ചിത്രത്തിനായിരുന്നു ഒന്നാം സ്ഥാനം. 

മരണം, കൊറോണ, മനുഷ്യന്‍ എന്നീ മൂന്നും പ്രതീകാന്മകമായി ചിത്രീകരിച്ചിരിക്കുന്ന സുന്ദരവും ഭാവനയും കൊണ്ട് കാവ്യാത്മവുമായ ചിത്രം പകര്‍ത്തിയ ജോര്‍ജ് മേലുകാവുമറ്റം രണ്ടാം സ്ഥാനം നേടി. പഴമയും പുതുമയും സാങ്കേതികതയും കൊണ്ട് ശ്രദ്ധേയമായ വിസ്മയങ്ങളുടെ ലോകത്ത് ലോക് ഡൗണ്‍ ആയ ചിത്രമൊരുക്കിയ ഫോട്ടോഗ്രാഫര്‍ അജിരാജ് മൂന്നാം സ്ഥാനം നേടി. ലോക് @ ഹോം സബ്ജക്ടായി ചിത്രീകരിച്ചിരുന്ന ചിത്രങ്ങളില്‍ പലതും ഈ ലോക് ഡൗണ്‍ കാലത്ത് ഫോട്ടോഗ്രാഫര്‍മാര്‍ വീട്ടിലിരുന്ന് പരീക്ഷിച്ച ചിത്രങ്ങളായിരുന്നു. 

മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ജോസുകുട്ടി പനയ്ക്കല്‍, മാതൃഭുമി മുന്‍ ഫോട്ടോഗ്രാഫര്‍ ബി.ചന്ദ്രകുമാര്‍, ടൂറിസം ഇന്ത്യ മാഗസിന്‍ മാനേജിംഗ് എഡിറ്റര്‍ കെ.വി.രവിശങ്കര്‍ എന്നിവരായിരുന്നു ജഡ്ജിംഗ് പാനലില്‍.

LEAVE A REPLY

Please enter your comment!
Please enter your name here