Home ARTICLES ആര്‍ജിബിയെക്കുറിച്ച് കൂടുതലറിയാം, ഫോട്ടോഗ്രാഫിക്ക് ഇതേറെ സഹായകരം

ആര്‍ജിബിയെക്കുറിച്ച് കൂടുതലറിയാം, ഫോട്ടോഗ്രാഫിക്ക് ഇതേറെ സഹായകരം

1134
0
Google search engine

ആര്‍ജിബി മോഡിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഇല്ല. എന്നാല്‍ ഇതെങ്ങനെ ഫോട്ടോഗ്രാഫിയെ സഹായിക്കും? അതിനായി ആര്‍ജിബി (റെഡ്, ഗ്രീന്‍, ബ്ലൂ പ്രാഥമിക വര്‍ണ്ണങ്ങള്‍) യെക്കുറിച്ച് ശരിക്ക് നാം മനസ്സിലാക്കണം. നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വര്‍ണ്ണങ്ങള്‍ എന്നു വിളിക്കുന്നുവെന്നു ചെറിയ ക്ലാസില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ നിറങ്ങള്‍ ഉപയോഗിച്ച് മറ്റ് നിറങ്ങള്‍ നിര്‍മ്മിക്കാവുന്നതാണ്. മനുഷ്യനേത്രത്തിന് തിരിച്ചറിയാനാകുന്ന നിറങ്ങള്‍ ഓരോന്നും ഈ നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സംയോജനങ്ങളുടെ ഫലമായിട്ടാണ് ഉണ്ടാകുന്നത്. കണ്ണിലെ കോശങ്ങള്‍ ഉദ്ദീപിക്കപ്പെടുന്നതിന്റെ അളവിന്റെ വ്യത്യാസമനുസരിച്ചാണ് ഇങ്ങനെ വിവിധ സംയോജനങ്ങളുണ്ടാകുന്നത്. 

പ്രൈമറി കളറുകള്‍ ചേര്‍ന്നാണ് സെക്കന്‍ഡറി എന്നു വിളിക്കപ്പെടുന്ന രണ്ടാം ഘട്ട വര്‍ണ്ണങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് സിയന്‍ (നീലപച്ച), മഞ്ഞ (ചുവപ്പ്പച്ച), മജന്ത (ചുവപ്പ്‌നീല) എന്നീ നിറങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് കാഴ്ചയെ കൂടുതല്‍ ഉന്മത്തമാക്കും. നിങ്ങളൊരു പ്രകൃതിദൃശ്യമാണ് പകര്‍ത്തുന്നതെന്നു കരുതുക. കണ്ണില്‍ കാണുന്നതു പോലെ ചിത്രീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം, ക്യാമറയുടെ കളര്‍മോഡില്‍ വ്യത്യാസം വന്നിരിക്കുന്നുവെന്നാണ്. ലൈറ്റ് കുറച്ചിരിക്കുന്നു വേളയിലാണെങ്കില്‍ സാധാരണ ആര്‍ജിബി മോഡ് പോരാതെ വരും. ഇവിടെ സിഎംവൈകയ്ക്ക് ബദലായി ഓരോ ക്യാമറ കമ്പനിയും ഓരോ മോഡുകള്‍ സൃഷ്ടിച്ചിരിക്കുന്നു. ചിലതില്‍ എസ്-ആര്‍ജിബി എന്നു കാണും. ഈ സെക്കന്‍ഡറി കളര്‍ പാറ്റേണ്‍ ആണ് ഈ അവസരത്തില്‍ പ്രയോഗിക്കേണ്ടത്. എന്നാല്‍ ഇവിടെയും ഒരു പ്രശ്‌നമുണ്ട്. സെക്കന്‍ഡറി കളറുകള്‍ എട്ട് ബിറ്റിനു മുകളില്‍ ഷൂട്ട് ചെയ്ത് സേവ് ചെയ്താല്‍ മാത്രമേ ചിത്രത്തിന് തനതു സ്വഭാവം നേടാനാവൂ. 

ഇനി സിഎംവൈകെയെക്കുറിച്ച് ചിന്തിക്കാം. ഇതാണ് ഫോട്ടോഗ്രാഫിയുടെയും പ്രിന്റിങ്ങിന്റെയുമൊക്കെ വര്‍ണ്ണ ശാസ്ത്രീയതയുടെ അടിസ്ഥാനം. സെക്കന്‍ഡറി കളറുകള്‍ തമ്മിലുള്ളതോ, മുന്‍പു പറഞ്ഞ പ്രൈമറി കളറുകള്‍ തമ്മിലുള്ളതോ ആയ കൂടിച്ചേരലുകളാണ് നിരവധി കളറുകളെ സൃഷ്ടിക്കുന്നത്. ഫോട്ടോഗ്രാഫി ഡിജിറ്റലായതോടെ ഇത്തരം വര്‍ണ്ണങ്ങളുടെ വിവിധ തലങ്ങള്‍ ഓരോ ക്യാമറ കമ്പനിയും സൃഷ്ടിക്കുന്നതു കാണാം. ഫ്യൂജിയാണ് ഇത്തരത്തില്‍ മുന്നില്‍. അവരുടെ സിമോസ് കണ്ടക്ടര്‍ ഇത്തരം കളര്‍ ബൂസ്റ്റിങ്ങിനെ കാര്യമായി സപ്പോര്‍ട്ട് ചെയ്യുന്നു. പച്ചനിറത്തിലാണ് ഇത് അധികം കാണാന്‍ കഴിയുന്നത്.

ആദ്യകാല ടിവി, പിന്നീട് വന്ന എല്‍സിഡി സ്‌ക്രീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ പ്രത്യേകതയോടു ചേര്‍ന്നു നിന്നാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പിന്നീട് എച്ച്ഡി, 4കെ ഒക്കെ വന്നതോടെ കളറിങ്ങിന്റെ കാര്യത്തില്‍ കൂടുതല്‍ വര്‍ണ്ണത സൃഷ്ടിക്കപ്പെട്ടു. പച്ച, ചുവപ്പ്, നീല ബിന്ദുക്കളുടെ (ആര്‍ജിബി പോയിന്റുകള്‍) കൂട്ടുലോ കുറയ്ക്കലുകളോ ആണ് നിറങ്ങളുടെ വ്യതിയാനത്തെ നിയന്ത്രിക്കുന്നത്. ഇതു തന്നെയാണ് ഫോട്ടോഗ്രാഫിയിലും സംഭവിക്കുന്നത്. ഓരോ ദൃശ്യത്തിലും ചിത്രീകരിക്കപ്പെടേണ്ടതോ, അല്ലെങ്കില്‍ വിഷയം ആവശ്യപ്പെടുന്നതോ ആയ നിറങ്ങളെ ആവശ്യാനുസരണം ഉത്തേജിപ്പിച്ചു കൊണ്ട് ഓരോ ഫോട്ടോഗ്രാഫര്‍ക്കും ഇവിടെ വിജയിക്കാവുന്നതാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here