ഫ്യൂജിയില്‍ വില്‍ട്രോക്‌സ് ലെന്‍സുകള്‍ ഉപയോഗിക്കരുത്, അറിയണം ഇക്കാര്യങ്ങള്‍!

0
910

നിങ്ങള്‍ വില്‍ട്രോക്‌സ് ലെന്‍സുകള്‍ ഉപയോഗിക്കുന്നുണ്ടോ, അതും ഫ്യൂജി ക്യാമറയില്‍. അങ്ങനെയുണ്ടെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. കാരണം, ഇത് നിങ്ങളുടെ ക്യാമറ കേടുവരുത്തും. ക്യാമറ ആക്‌സസറികള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് പേരുകേട്ട വില്‍ട്രോക്‌സ് അടുത്തിടെ ഒരു പ്രസ്താവന പുറത്തിറക്കി. ചൈനീസ് നിര്‍മ്മാതാക്കളായ വിള്‍ട്രോക്‌സ് എല്ലാ ഫ്യൂജി എക്‌സ്‌പ്രോ 3 ക്യാമറ ഉപയോക്താക്കള്‍ക്കു വേണ്ടിയാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഫ്യൂജി എക്‌സ്‌പ്രോ 3 സ്വന്തമാക്കിയ ഫോട്ടോഗ്രാഫര്‍മാര്‍ മൂന്ന് വില്‍ട്രോക്‌സ് എക്‌സ്മൗണ്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് വില്‍ട്രോക്‌സ് പറയുന്നു: 23 എംഎം എഫ്/1.4, 33 എംഎം എഫ്/1.4, 85 എംഎം എഫ്/1.8 എന്നിവയാണത്.

‘നിങ്ങളുടെ ക്യാമറയെ സംബന്ധിച്ചിടത്തോളം, ഫ്യൂജിഫിലിം എക്‌സ്‌പ്രോ 3 മോഡലില്‍ വില്‍ട്രോക്‌സ് 23 എംഎം, 33 എംഎം അല്ലെങ്കില്‍ 85 എംഎം എക്‌സ് മൗണ്ട് ലെന്‍സ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്’, വില്‍ട്രോക്‌സ് പറയുന്നു. ഘടനാപരമായ പൊരുത്തക്കേട് കാരണം ഈ മൂന്ന് ലെന്‍സുകളും ഫ്യൂജിഫിലിമിന്റെ എക്‌സ്‌പ്രോ 3 മോഡലിന് കേടുവരുത്തുമെന്ന് കമ്പനി പറയുന്നു. അടിസ്ഥാനപരമായി, ഇത് എക്‌സ്‌പ്രോ 3 ക്യാമറയുടെ എര്‍ണോമിക്‌സ് മൂലമാണ്. ഫ്യൂജിഫിലിം എക്‌സ്‌പ്രോ 3 ലെ ലെന്‍സ് റിലീസ് ബട്ടണിന്റെ സ്ഥാനം ബയണറ്റ് മൗണ്ടിന് വളരെ അടുത്താണ്.

ഫ്യൂജി എക്‌സ്‌പ്രോ 3 മോഡലിനൊപ്പം ഈ പ്രത്യേക വില്‍ട്രോക്‌സ് ലെന്‍സുകള്‍ ഇപ്പോഴും ഉപയോഗിക്കുകയാണെങ്കില്‍, ചെറിയ കേടുപാടുകള്‍ സംഭവിക്കാം. ലെന്‍സ് ബയണറ്റ് മൗണ്ടിന്റെ ഇലക്ട്രോണിക് കോണ്‍ടാക്റ്റുകളെ തകര്‍ക്കരുത്, പക്ഷേ പരീക്ഷണം നടത്താതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും വില്‍ട്രോക്‌സ് ഇക്കാര്യം പ്രസ്താവിക്കുമ്പോള്‍. അതിനാല്‍, നിങ്ങളുടെ എക്‌സ്‌പ്രോ 3, വില്‍ട്രോക്‌സ് എക്‌സ്മൗണ്ട് 23 എംഎം, 33 എംഎം, 85 എംഎം ലെന്‍സുകള്‍ സുരക്ഷിതമായി സൂക്ഷിക്കുക, ഇപ്പോള്‍ മുതല്‍ അവ ഒരുമിച്ച് ഉപയോഗിക്കുന്നത് നിര്‍ത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here