സോണി എക്‌സ്പീരിയ മാര്‍ക്ക് 2 വിപണിയിലേക്ക്

0
1546

സോണി അതിന്റെ ഏറ്റവും പുതിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ മാര്‍ക്ക് 2 ആഗോളവിപണിയില്‍ പുറത്തിറക്കുന്നു. ജൂണ്‍ ആദ്യവാരം ഇത് അമേരിക്കയിലും തുടര്‍ന്ന് മറ്റ് വിപണിയിലുമെത്തിക്കും..

ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച എക്‌സ്പീരിയ മാര്‍ക്ക് രണ്ടില്‍ ഒട്ടനവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മൊബൈല്‍ ഫോട്ടോഗ്രാഫിക്ക് ഏറെ അനുയോജ്യമായ വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. ട്രിപ്പിള്‍ ക്യാമറ അറേ, സോണി ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസസര്‍, സീസ് ബ്രാന്‍ഡഡ് ലെന്‍സുകള്‍, 20 എഫ്പിഎസ് വരെ തുടര്‍ച്ചയായ ഷൂട്ടിംഗ്, സോണിയുടെ അനിമല്‍, ഹ്യൂമന്‍ ഐ എന്നിവയുള്‍പ്പെടെയുള്ള പ്രോ ലെവല്‍ ഫോട്ടോ സവിശേഷതകള്‍ ഇതില്‍ നിറഞ്ഞിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സവിശേഷതയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

ജൂലൈ 24 ന് ആദ്യ യൂണിറ്റുകള്‍ കയറ്റുമതി ചെയ്യും. ഇതിനു വേണ്ടിയുള്ള പ്രീ ഓര്‍ഡറുകള്‍ ജൂണ്‍ 1 ന് ആരംഭിക്കുമെന്ന് സ്ഥിരീകരിക്കുന്നതിനാണ് സോണിയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍. എക്‌സ്പീരിയ മാര്‍ക്ക് രണ്ടിന് 1,200 ഡോളറാണു വില. ജൂണ്‍ 28 ന് മുമ്പ് നടത്തുന്ന എല്ലാ പ്രീഓര്‍ഡറുകള്‍ക്കും സൗജന്യമായി വയര്‍ലെസ് ഇയര്‍ബഡുകള്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here