ആപ്പിള്‍ അതിന്റെ മാക്ബുക്ക് പ്രോയുടെ 16 ഇഞ്ച് പതിപ്പിനായി ഒരു പുതിയ ഗ്രാഫിക്‌സ് ഓപ്ഷന്‍ പുറത്തിറക്കി. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ ഗുണകരമാണിത്. വലിയ ഫയലുകളുമായി ഇടപെടുമ്പോള്‍ വേഗതയില്‍ ഗണ്യമായ വര്‍ദ്ധനവ് ഇത് നല്‍കും. എഎംഡി റേഡിയന്‍ പ്രോ 5600എം ഒരു ഡെസ്‌ക്ടോപ്പ് ക്ലാസ് ജിപിയു ആണെന്ന് പറയപ്പെടുന്നു. ഇത് 8 ജിബി ഹൈ ബാന്‍ഡ്‌വിഡ്ത്ത് മെമ്മറി (എച്ച്ബിഎം 2) ഉള്‍ക്കൊള്ളുന്നു. ഇത് എഎംഡി റേഡിയന്‍ പ്രോ 5500 എം സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനേക്കാള്‍ 75% വേഗത്തിലാക്കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. അപ്‌ഗ്രേഡ് ചെലവില്‍ 700 ഡോളര്‍ വന്നേക്കാം. സ്റ്റാന്‍ഡേര്‍ഡ് 16 ഇന്‍ മാക്ബുക്ക് പ്രോ മോഡലിന് 1 ടിബി എസ്എസ്ഡി സ്‌റ്റോറേജുണ്ട്, എന്നാല്‍ 8 ടിബി വരെ ഓപ്ഷനുകള്‍ അധികമായി ലഭ്യമാണ്, മറ്റ് എല്ലാ നവീകരണങ്ങളോടൊപ്പം 64 ജിബി 2666 മെഗാഹെര്‍ട്‌സ് ഡിഡിആര്‍ 4 മെമ്മറിയും ടര്‍ബോ ബൂസ്റ്റുള്ള 2.4 ജിഗാഹെര്‍ട്‌സ് ഐ 9 പ്രോസസറും നല്‍കും.

മാക് പ്രോ ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ടവര്‍ മോഡലുകള്‍ക്കായി എസ്എസ്ഡി കിറ്റുകള്‍ വാങ്ങാനും കഴിയും. ഇതിനായി 1 ടിബി, 2 ടിജിബി, 4 ടിബി, 8 ടിബി ഓപ്ഷനുകള്‍ ലഭ്യമാണ്. മൊത്തം ശേഷിയുടെ പകുതിയോളം വീതം രണ്ട് സ്റ്റിക്കുകളുമായാണ് കിറ്റുകള്‍ വരുന്നത്. ഇത് മെഷീനില്‍ നിലവിലുള്ള സ്‌റ്റോറേജ് മാറ്റിസ്ഥാപിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതിനായി ആപ്പിള്‍ കോണ്‍ഫിഗറേറ്റര്‍ 2 പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ മാക് ആവശ്യമാണെന്ന് ആപ്പിള്‍ പറയുന്നു. എസ്എസ്ഡി കിറ്റുകളുടെ വിലകള്‍ 1 ടിബിക്ക് 600 ഡോളര്‍ മുതല്‍ 8 ടിബിക്ക് 2800 ഡോളര്‍ വരെയാണ്.