ജര്‍മ്മന്‍ ക്യാമറകമ്പനി ലൈക്ക തങ്ങളുടെ എം 10 മോണോക്രോം ക്യാമറ മാര്‍ച്ചില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രാഫിയാണ് എം 10 മോണോക്രോമിന്റെ ശ്രദ്ധേയമായ സവിശേഷത. രാജ്യത്ത് 6,75,000 രൂപ വിലയുള്ള ലൈക എം 10 മോണോക്രോമിന് ഗ്രേസ്‌കെയില്‍ അല്ലെങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ മാത്രമേ എടുക്കാനാകൂ. ഇപ്പോള്‍, മറ്റൊരു ക്യാമറ എം10ആര്‍ കൂടി വിപണിയിലെത്തിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നു. ഇത് കളര്‍ ഫോട്ടോഗ്രാഫിക്ക് വേണ്ടിയുള്ളതാണെന്നാണ് സൂചന.
വരാനിരിക്കുന്ന ക്യാമറ എം 10 മോണോക്രോമിന്റെ കളര്‍ പതിപ്പാണെന്ന വാര്‍ത്തകള്‍ വരുന്നു. ഇന്റര്‍നെറ്റിലെ ലൈക എം 10ആര്‍ ചിത്രങ്ങള്‍ ലൈക എം 10 മോണോക്രോം ക്യാമറയ്ക്ക് സമാനമാണ്. ഇത് 47 മെഗാപിക്‌സല്‍ സെന്‍സര്‍ ഉപയോഗിക്കും. ലൈക എസ് 10 മിറര്‍ലെസ്സ് ക്യാമറ മോഡലിലോ അല്ലെങ്കില്‍ ഫുള്‍ ഫ്രെയിം ലൈക ക്യു 2 ക്യാമറ മോഡലിലോ ഉള്ളതുപോലെ 47 മെഗാപിക്‌സല്‍ സെന്‍സറിന് സമാനമായിരിക്കില്ല ലൈക എം 10ആര്‍ സെന്‍സര്‍. ‘എന്നാല്‍ എം 10 മോണോക്രോമിന് സമാനമായതും എന്നാല്‍ നിറത്തിലുള്ളതുമായ ഒരു പുതിയ 40 എംപി സെന്‍സര്‍ കണ്ടെത്താന്‍ കഴിയും’ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, ലൈക എം 10ആര്‍ രണ്ട് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്: കറുപ്പ്, വെള്ളി നിറങ്ങളില്‍. പുതിയ ലൈക എം 10ആര്‍ വില ഇതിനകം പുറത്തിറക്കിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എം 10 മോണോക്രോം പതിപ്പിന് അടുത്തായിരിക്കാം.
ക്യാമറയിലെ െ്രെപസ് ടാഗും മറ്റ് വിശദാംശങ്ങളും അറിയാന്‍ ലോഞ്ച് തീയതിയായ ജൂലൈ 16 വരെ കാത്തിരിക്കേണ്ടി വരും.