കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ഫോട്ടോവൈഡ് മാഗസിന്‍ 254-ാം ലക്കം പുറത്തിറക്കി. ഏറെ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച മാഗസിനില്‍ സ്‌മോക്കിങ് ഫോട്ടോഗ്രാഫി ചിത്രീകരിക്കേണ്ടതെങ്ങനെ എന്നു വ്യക്തമാക്കുന്നു. മാക്രോ ഫോട്ടോഗ്രാഫി ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിക്കുന്നതിന്റെ ഗുണവിശേഷങ്ങള്‍, ഗ്രൂപ്പ് ഫോട്ടോ ചിത്രീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഫാസ്റ്റ് ഫോട്ടോഗ്രാഫിയില്‍ ലൈറ്റിങ്ങിന്റെ പ്രത്യേകത തുടങ്ങി നിരവധിയനവധി കാര്യങ്ങള്‍ സെപ്തംബര്‍ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ബുക്ക് സ്റ്റോളുകളില്‍ ഫോട്ടോവൈഡ് മാഗസിനില്‍ നിലവില്‍ ലഭ്യമല്ല. പോസ്റ്റല്‍ വരിക്കാര്‍ക്ക് മാത്രമാണ് മാഗസിന്‍ അയയ്ക്കുന്നത്. കോവിഡ് കാലയളവില്‍ 40,000 പുതിയ വായനക്കാര്‍ ഫോട്ടോവൈഡ് മാസികയ്ക്ക് ഉണ്ടായിട്ടുണ്ട്. ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരനാവാന്‍ നിങ്ങളുടെ വിലാസ് 9495923155 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക. വാര്‍ഷിക വരിസംഖ്യ (13 ലക്കം) 600 രൂപ.