Home ARTICLES കാനോണ്‍ ഇഒഎസ് 1 ഡി എക്‌സ് മാര്‍ക്ക് 3 പുതിയ ഫിംവെയര്‍ പുറത്തിറക്കി

കാനോണ്‍ ഇഒഎസ് 1 ഡി എക്‌സ് മാര്‍ക്ക് 3 പുതിയ ഫിംവെയര്‍ പുറത്തിറക്കി

830
0
Google search engine

ഈ വര്‍ഷം, കാനോണ്‍ ഇഒഎസ് 1 ഡി എക്‌സ് മാര്‍ക്ക് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമായി അവതരിപ്പിച്ച ഈ ക്യാമറയില്‍ ചില ബഗുകള്‍ കടന്നുകൂടി. ഈ ബഗ് പരിഹരിക്കാനായി പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റായി കമ്പനി ഇപ്പോള്‍ ക്യാമറയ്ക്കായി ഒരു പുതിയ ഫേംവെയര്‍ പുറത്തിറക്കി.

ഫേംവെയര്‍ പതിപ്പ് 1.2.1 ആണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഈ മോഡലില്‍ പെട്ട ചില ക്യാമറകളില്‍ സ്മാര്‍ട്ട് കണ്‍ട്രോളര്‍ പ്രവര്‍ത്തിച്ചിരുന്നത് വളരെ സാവധാനമായിരുന്നു. മറ്റു ചിലതില്‍ ഇത് പ്രതികരിക്കാതെയിരിക്കുകയായിരുന്നു. ഈ ഒരു പ്രതിഭാസത്തെ പരിഹരിക്കാനാണ് ഇപ്പോള്‍ ഫിംവെയര്‍ ശ്രമം. ആ ‘ചില’ ക്യാമറകള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാം. ക്യാമറയുടെ സീരിയല്‍ നമ്പറിന്റെ ആദ്യ രണ്ട് അക്കങ്ങള്‍ 01, 02, 03, അല്ലെങ്കില്‍ 04 ക്യാമറകളിലാണ് ഇതു സംഭവിച്ചിരിക്കുന്നത്. ഈ മോഡല്‍ വാങ്ങിയിട്ടുള്ളവര്‍ നിങ്ങളുടെ സീരിയല്‍ നമ്പരുകളുമായി ഒത്തു നോക്കിയതിനു ശേഷം പുതിയ ഫിംവെയര്‍ അപ്‌ഡേറ്റ് ചെയ്യാനാണ് കാനോണ്‍ അറിയിക്കുന്നത്.

കാനോണിന്റെ ഇഒഎസ് 1 ഡി എക്‌സ് മാര്‍ക്ക് 3-ന് രണ്ട് സ്മാര്‍ട്ട് കണ്ട്രോളറുകളുണ്ട്. ഒന്ന് തിരശ്ചീന ഷൂട്ടിംഗിനും മറ്റൊന്ന് ലംബ റെക്കോര്‍ഡിംഗിനും. സ്മാര്‍ട്ട് കണ്ട്രോളറുകള്‍ എ.എഫ്ഓണ്‍ ബട്ടണുകളായാണ് നിര്‍മ്മിച്ചിരിക്കുന്നത്, അവ നിക്കോണ്‍ സെഡ് 6 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പരമ്പരാഗത ജോയിസ്റ്റിക്കുകള്‍ പോലെ കാണപ്പെടുന്നു, പക്ഷേ കാനോണ്‍ അവകാശപ്പെടുന്നതുപോലെ ‘സ്‌ക്രീനില്‍ എ.എഫ് പോയിന്റുകള്‍ സ്‌ക്രോള്‍ ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു മിനിയേച്ചര്‍ ടച്ച്പാഡ്’ പോലെയാണ് അവര്‍ പെരുമാറുന്നത്. സ്മാര്‍ട്ട് കണ്‍ട്രോളര്‍ പ്രതിഭാസത്തിന് പുറമെ, ബ്രൗസര്‍ റിമോട്ട് ഉപയോഗിക്കുമ്പോള്‍ കാനോണിന്റെ ഏറ്റവും പുതിയ ഫേംവെയര്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തുകയും വ്യൂഫൈന്‍ഡര്‍ ഷൂട്ടിംഗിനിടെ ഉണ്ടാകാനിടയുള്ള മറ്റൊരു പ്രതിഭാസത്തെ പരിഹരിക്കുകയും ചെയ്യുന്നു. ബ്രൗസര്‍ റിമോട്ട് ഉപയോഗിക്കുമ്പോള്‍ മെച്ചപ്പെടുത്തലുകള്‍ ബ്രൗസറില്‍ യാന്ത്രികമായി പുതുക്കും. കൂടാതെ, ബ്രൗസറിന്റെ ഷൂട്ടിംഗ് സ്‌ക്രീനില്‍, നിങ്ങള്‍ക്ക് മൂവി റെസല്യൂഷനും ഉയര്‍ന്ന ഫ്രെയിം റേറ്റും സജ്ജമാക്കാം, മൂവി ഷൂട്ടിംഗ് മോഡ് മാറ്റാം, നിങ്ങള്‍ മൂവി ഷൂട്ടിംഗ് ബട്ടണ്‍ തിരഞ്ഞെടുത്താലുടന്‍ ഒരു ലൈവ് വ്യൂ ദൃശ്യമാകും. കൂടാതെ, കൂടുതല്‍ ദൂരങ്ങളില്‍ നിന്നും ഫേസ്, ഐ ഡിറ്റക്ഷന്‍ എന്നിവയ്ക്കായി ഓട്ടോ ഫോക്കസ് (എഐ) മെച്ചപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here