Home Cameras FUJI FILM 102 എംപി ജിഎഫ്എക്‌സ് 100 എസ് മീഡിയം ഫോര്‍മാറ്റ് ക്യാമറയുമായി ഫ്യൂജി

102 എംപി ജിഎഫ്എക്‌സ് 100 എസ് മീഡിയം ഫോര്‍മാറ്റ് ക്യാമറയുമായി ഫ്യൂജി

869
0
Google search engine

2021 ന്റെ തുടക്കത്തില്‍ 102 എംപി സെന്‍സറുള്ള ജിഎഫ്എക്‌സ് 100 എസ് മീഡിയം ഫോര്‍മാറ്റ് ക്യാമറ ഫ്യൂജിഫിലിം പുറത്തിറക്കിയേക്കുമെന്നു റിപ്പോര്‍ട്ട്. ഫ്യൂജി റൂമറുകള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ജനുവരി 27 ന് കമ്പനി രണ്ട് ക്യാമറകള്‍ പുറത്തിറക്കുമെന്നാണ് സൂചനകള്‍. അതായത് ഫ്യൂജിഫിലിം ജിഎഫ്എക്‌സ് 100 എസ്, ഫ്യൂജിഫിലിം എക്‌സ്ഇ 4 എന്നിവ. ഇത് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറകളുടെ കൂട്ടത്തില്‍ ഹൈ റെസല്യൂഷന്‍ ക്യാമറകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കും.
ഫ്യൂജിഫിലിം ജിഎഫ്എക്‌സ് സിസ്റ്റത്തിന് ഇപ്പോള്‍ മൂന്ന് ക്യാമറകളുണ്ട്: ഫ്യൂജിഫിലിം ജിഎഫ്എക്‌സ് 100, ജിഎഫ്എക്‌സ് 50 എസ്, ജിഎഫ്എക്‌സ് 50 ആര്‍. ഇപ്പോള്‍, ഫ്യൂജിഫിലിം ജിഎഫ്എക്‌സ് 100 എസ് ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. ക്യാമറയുടെ രൂപം ജിഎഫ്എക്‌സ് 50 എസിന്റെ സ്വഭാവത്തിലായിരിക്കും. എന്നാല്‍ സവിശേഷതകളനുസരിച്ച്, ജിഎഫ്എക്‌സ് 100 എസ് ജിഎഫ്എക്‌സ് 100 ന്റെ ഒരു ചെറിയ പിന്‍ഗാമിയാകും. ഏറ്റവും പുതിയ ജിഎഫ്എക്‌സ് 100 എസ് 102 മെഗാപിക്‌സല്‍ സെന്‍സര്‍ പായ്ക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ബോഡി ഇമേജ് സ്‌റ്റെബിലൈസേഷന്‍, ബില്‍റ്റ്ഇന്‍ വ്യൂഫൈന്‍ഡര്‍, നീക്കംചെയ്യാനാകാത്ത ബാറ്ററി ഗ്രിപ്പ് എന്നിവയും മീഡിയം ഫോര്‍മാറ്റ് ക്യാമറയില്‍ പ്രതീക്ഷിക്കുന്നു.
മീഡിയം ഫോര്‍മാറ്റ് ഷൂട്ടിംഗിന്റെ ഗുണങ്ങളോടൊപ്പം ഫോട്ടോകളില്‍ വലിയ അളവില്‍ റെസല്യൂഷന്‍ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക്, ഫ്യൂജിഫിലിം ജിഎഫ്എക്‌സ് 100 എസ് ഒരു മികച്ച ക്യാമറയായി മാറാന്‍ കഴിയും. പ്രൊഫഷണല്‍ കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇതൊരു മികച്ച ഉത്പന്നമായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

ഫ്യൂജിഫിലിമിന്റെ എക്‌സ് സിസ്റ്റം മിറര്‍ലെസ്സ് ഡിജിറ്റല്‍ ക്യാമറകളുടെ എക്‌സ്‌സീരീസ് ക്യാമറകളിലേക്ക് പുതിയ അംഗമായ ഫ്യൂജിഫിലിം എക്‌സ്ഇ 4 ചേര്‍ക്കും. എക്‌സ്ഇ 4 ഇതിനകം തന്നെ നിരവധി ലീക്കുകള്‍ക്ക് വിധേയമായിട്ടുണ്ട്. ക്യാമറ അതേ 26 മെഗാപിക്‌സല്‍ സെന്‍സര്‍ ഉപയോഗിച്ചേക്കാം, അത് ഫ്യൂജിഫിലിം എക്‌സ്ടി 4 ലും ഉണ്ട്. എക്‌സ്ഇ സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിശ്ചിത സ്‌ക്രീനിന് വിപരീതമായി ടില്‍റ്റിംഗ് സ്‌ക്രീനും ഇത് അവതരിപ്പിച്ചേക്കാം. ഈ രണ്ട് ക്യാമറകള്‍ക്കൊപ്പം, കമ്പനിക്ക് മൂന്ന് ലെന്‍സുകളും പുതിയ ഫ്യൂജിഫിലിം ഫിലിം സിമുലേഷനും പുതുവര്‍ഷത്തില്‍ അവതരിപ്പിക്കും. ലെന്‍സുകളില്‍ ഫ്യൂജിനോണ്‍ ജി.എഫ് 80 എംഎം എഫ് 1.7, ഫുജിനോണ്‍ എക്‌സ്എഫ് 27 എംഎം എഫ് 2.8 എംകെ കക, ഫുജിനോണ്‍ എക്‌സ്എഫ് 70-300 എംഎം എഫ് 45.6 എന്നിവ ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here