Home ARTICLES ട്രിപ്പിള്‍ ക്യാമറകളുള്ള ഓപ്പോ എ55 5ജി, വില, സവിശേഷതകളിങ്ങനെ

ട്രിപ്പിള്‍ ക്യാമറകളുള്ള ഓപ്പോ എ55 5ജി, വില, സവിശേഷതകളിങ്ങനെ

526
0
Google search engine

5ജിയുടെ തള്ളിക്കയറ്റം തുടങ്ങിക്കഴിഞ്ഞു. ഓപ്പോ എ55 5ജി-യാണ് ഇതില്‍ ഏറ്റവും പുതിയത്. മീഡിയടെക് ഡൈമെന്‍സിറ്റി പ്രോസസര്‍ ഉപയോഗിക്കുന്ന ബജറ്റ് 5 ജി ഫോണ്‍ ആണിത്. ഇതില്‍ മൂന്ന് ക്യാമറകളും പിന്നില്‍ ഒരു 3ഡി കര്‍വ് ഡിസൈനും നല്‍കിയിട്ടുണ്ട്. മോഡി കൂട്ടാനായി എ55 5ജിക്ക് പിന്നില്‍ തിളങ്ങുന്ന ഫിനിഷും നല്‍കിയിരിക്കുന്നു. കാണാനുള്ള ഭംഗിക്കു പുറമേ, മികച്ച വേഗതയും പെര്‍ഫോമന്‍സുമാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ പ്രത്യേകത.
ഒപ്റ്റിക്‌സിനായി, 13 എംപി െ്രെപമറി സെന്‍സര്‍, എഫ് 2.2 അപ്പര്‍ച്ചര്‍, 2 എംപി മാക്രോ സെന്‍സര്‍, മാക്രോ ഫോട്ടോഗ്രഫിക്ക് മൂന്നാമത്തെ 2 എംപി ക്യാമറ എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് ക്യാമറകളാണ് ഇതിലുള്ളത്. നൈറ്റ് സീന്‍, എഐ പോര്‍ട്രെയിറ്റ്, ടൈംലാപ്‌സ്, സൂപ്പര്‍ ടെക്സ്റ്റ്, അള്‍ട്രാക്ലിയര്‍ മോഡ് തുടങ്ങിയ ക്യാമറ സവിശേഷതകളുമുണ്ട്. സെല്‍ഫികള്‍ക്കായി, വാട്ടര്‍ ഡ്രോപ്പ്‌സ്‌റ്റൈല്‍ നോച്ചിനുള്ളില്‍ 8 എംപി ക്യാമറയുണ്ട്. 5000 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുണ്ട്, പക്ഷേ യുഎസ്ബിസി പോര്‍ട്ട് വഴി വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിന് പിന്തുണയില്ല. 186 ഗ്രാം ഭാരമുണ്ട് ഇതിന്.

എന്നാല്‍ ഓപ്പോ എ55 5ജിയില്‍ ഒരൊറ്റ 6 ജിബി റാമും 128 ജിബി സ്‌റ്റോറേജ് ഓപ്ഷനും മാത്രമാണുള്ളത്. ഇതിന് ഏകദേശം 18,000 രൂപ വിലവരും. റിഥം ബ്ലാക്ക്, ബ്രിസ്‌ക് ബ്ലൂ നിറങ്ങളില്‍ വരുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇതിനകം വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 11 നൊപ്പം വരുന്നു, കൂടാതെ ഡ്യുവല്‍ മോഡ് 5ജി യെ പിന്തുണയ്ക്കുന്നു. 6 ജിബി റാമും 128 ജിബി മെമ്മറിയും ചേര്‍ത്ത ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 700 സോസിയാണ് ഹാന്‍ഡ്‌സെറ്റിന്റെ കരുത്ത്. എന്നാല്‍ 1 ടിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി ഇത് വികസിപ്പിക്കാന്‍ കഴിയും. 720-1600 പിക്‌സല്‍ റെസല്യൂഷനുള്ള 6.5 ഇഞ്ച് എച്ച്ഡി + എല്‍സിഡി സ്മാര്‍ട്ട്‌ഫോണിനുണ്ട്. 88.7 ശതമാനം സ്‌ക്രീന്‍ ടു ബോഡി അനുപാതമുള്ള ഡിസ്‌പ്ലേ 60 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് മാത്രമേ പിന്തുണയ്ക്കൂ. പവര്‍ ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here