ഫോട്ടോവൈഡ് മാഗസിന്റെ ഫെബ്രുവരി ലക്കം (ലക്കം 259) വിപണിയില്‍. ഏറെ പ്രത്യേകതയുള്ള മിനിയേച്ചര്‍ ഫോട്ടോഗ്രാഫിയാണ് ഇത്തവണത്തെ കവര്‍സ്റ്റോറി. മിനിയേച്ചര്‍ ഫോട്ടോഗ്രാഫിയുടെ ഷൂട്ടിങ്ങിനെക്കുറിച്ചും അതിനു വേണ്ടിയുള്ള ശ്രമങ്ങളെക്കുറിച്ചും വിശദമായി തന്നെ ഇതില്‍ പ്രതിപാദിക്കുന്നു. ഒപ്പം വിശ്വവിഖ്യാത ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളെക്കുറിച്ചും ഈ ലക്കം പരിചയപ്പെടുത്തുന്നുണ്ട്. ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫിയില്‍ ക്ലാസിക്കുകളൊരുക്കുന്ന ഇവരുടെ ചിത്രങ്ങളും ഇത്തവണത്തെ മാത്രം പ്രത്യേകതയാണ്. കോവിഡ് സാഹചര്യത്തിലും ഒരു ദിവസം പോലും വൈകാതെ കൃത്യമായി പുറത്തിറക്കാനായി എന്നതാണ് ഫോട്ടോവൈഡ് മാഗസിന്റെ വിജയം.
ട്യൂട്ടോറിയല്‍, പ്രൊഫൈലുകള്‍, മാതൃഭൂമി ഫോട്ടോഗ്രാഫര്‍ വി.എസ്. ഷൈനുമായി ബി. ചന്ദ്രകുമാര്‍ നടത്തുന്ന അഭിമുഖം, ഗലേറിയ, ലാസ്റ്റ് ഫ്രെയിം തുടങ്ങി പുതിയ ഉത്പന്നങ്ങളും പിന്നെ പതിവ് പംക്തികളും ഈ ലക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക. തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012