ഫോട്ടോ വൈഡ് ക്യാമറ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ ഫോട്ടോഗ്രാഫി ക്ലാസിന് തുടക്കം

0
517

കോട്ടയം: പ്രസ്‌ക്ലബ് ഹാളില്‍ ഫോട്ടോ വൈഡ് ക്യാമറ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ ഫോട്ടോഗ്രാഫി ക്ലാസിന് 
തുടക്കമായി. ഫോട്ടോ വൈഡ് മാഗസിന്‍ എഡിറ്റര്‍ എ.പി. ജോയ് യുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് പ്രസ് ക്ലബ് ജേര്‍ണലിസം കോഴ്‌സ് ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരളകൗമുദി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാര്‍ ആശംസ യര്‍പ്പിച്ചു. ഫോട്ടോവൈഡ് ക്യാമറ ക്ലബ് സംസ്ഥാന കോഓഡിനേറ്റര്‍ അനില്‍ കണിയാമല സ്വാഗതവും ജില്ലാ പ്രസിഡന്റ് ജോര്‍ജ് മേലുകാവ് നന്ദിയും പറഞ്ഞു. ആദ്യ ദിവസം മുന്‍ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ ബി. ചന്ദ്രകുമാര്‍ ക്ലാസ് നയിച്ചു. മൂന്ന് ദിവസമായി നടക്കുന്ന ക്ലാസിന്റെ ആദ്യ ദിവസം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള എണ്‍പതോളം പേര്‍ മൂന്ന് ഷിഫ്റ്റായിട്ടുള്ള ക്ലാസില്‍ പങ്കെടുത്തു. ഞായറാഴ്ച വൈകിട്ട് സര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ ക്ലാസ് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here