ഗോഡോക്സിൻ്റെ ഡ്യൂപ്ലിക്കേറ്റ് ഉല്പന്നങ്ങൾ കേരളത്തിൽ വൻ തോതിൽ വിറ്റഴിക്കുന്നു

0
674

കേരളത്തിൽ ഗോഡോക്സിൻ്റെ ഡ്യൂപ്ലിക്കേറ്റ് ഉല്പന്നങ്ങൾ വിത്തൗട്ട് ബില്ലിൽ കുറഞ്ഞ വിലയ്ക്ക് വൻതോതിൽ വില്പന നടത്തുന്നു. ഉല്പന്നത്തിൽ പ്രൈസ് ടാഗും ഡിസ്ട്രിബ്യൂട്ടു ചെയ്യുന്ന കമ്പനിയുടെ പേരുമില്ലാതെ രണ്ടു വർഷ വാറൻ്റി എന്നുള്ള സ്റ്റിക്കർ മാത്രം ഒട്ടിച്ച് വില്പന നടത്തുന്നതായി ആരോപണം ഉയർന്നിരിക്കുന്നു. ഡൽഹി രാജസ്ഥാൻ എന്നിവിടങ്ങളിൽ കേന്ദ്ര ഓഫീസുകളുള്ള വിതരണ കമ്പനികളാണ് ഇത് കേരളത്തിൽ എത്തിക്കുന്നത്. മഹാരാഷ്ട്ര ഹെഡ് ഓഫീസുള്ള നികിത ഡിസ്ട്രിബ്യൂട്ടേഴ്സാണ് യഥാർത്ഥ ഗോഡോക്സ് ഉല്പന്നങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നത്. രണ്ട് വർഷം വാറൻ്റിയുമുണ്ട്. അവർക്ക് കൊച്ചിയിൽ ഡയറക്ട് സർവീസ് സെൻ്ററുണ്ട്. ഇവിടെ നികിത ഡിസ്ട്രിബ്യൂട്ടേഴ്സിൻ്റെ ഉല്പന്നങ്ങൾ മാത്രമേ സർവ്വീസ് ചെയ്തു കൊടുക്കുകയുളളളൂ.വില കൂടിയ ഉൽപ്പന്നങ്ങൾ  സർവ്വീസിന്‌ കൊടുക്കുമ്പോൾ ആവശ്യം അനുസരിച്ച് പകരം ഉൽപ്പന്നം കൊടുക്കും.             

എന്നാൽ ഡൽഹി, രാജസ്ഥാൻ കമ്പനികൾക്ക് കേരളത്തിൽ ഡയറക്ട് സർവീസ് സെൻ്ററില്ല. ഇവർക്ക് സർവ്വീസിന് ഡൽഹിയിലും രാജസ്ഥാനിലും പോകണം. അതിന് കാലതാമസം നേരിടും.ഇത് ഫോട്ടോഗ്രാഫർമാരുടെ വർക്കിനെ ബാധിക്കും.  വിത്തൗട്ട് ബില്ലിലും ഡീലർമാരുടെ സ്വന്തം വാറൻ്റിയിലും ആണ് ഈ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നത്.ഇതിന് ഒരു വർഷമേ വാറൻ്റിയുള്ളൂ. ഇങ്ങനെയുള്ള ഡ്യൂപ്ലിക്കേറ്റ് ഉല്പന്നങ്ങൾ തിരിച്ചറിയാൻ ഫോട്ടോഗ്രാഫർമാർക്ക് കഴിയുന്നില്ല. ഡീലർമാരുടെ വാക്കുകൾ കേട്ടാണ് ഫോട്ടോഗ്രാഫർമാർ ഉല്പന്നങ്ങൾ വാങ്ങിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഈ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്നത് ടാക്സിലെ വെട്ടിപ്പും ക്വാളിറ്റി കുറവും കൊണ്ടാണ്. എന്നാൽ അടുത്തകാലത്തായിഫോട്ടോഗ്രാഫർമാർ  ഡിസ്ട്രിബ്യൂട്ടർ ലേബലും വാറൻ്റിയും നോക്കി സാധനങ്ങൾ വാങ്ങിക്കുവാൻ തുടങ്ങിയിട്ടുണ്ട്.  
എങ്ങനെ ഒറിജനൽ ഗോഡോക്സ് തിരിച്ചറിയാം?               
1.രണ്ട് വർഷ വാറൻ്റി നൽകുന്നു.               
2.നികിത ഡിസ്ട്രിബ്യൂട്ടർ എന്ന ലേബലിൽ താഴെയായി G സീരിയലിൽ തുടങ്ങുന്ന നമ്പർ കാണാം. നമ്പറിന് മുൻപായി G ഉണ്ടോയെന്ന്                    നോക്കണം.              
3. പായ്ക്കറ്റിൽ ബജാജ് EMI ലോണിൻ്റെ സ്റ്റിക്കർ കാണാം.                   
വ്യാജ സർവ്വീസ് സെൻ്ററുകളിൽ കൂടുതൽ തുകഈടാക്കും.കൃത്യമായി സർവ്വീസ് നൽകണമെന്ന് ഇല്ല.       
വരും ദിവസങ്ങളിൽ ഫോട്ടോഗ്രാഫി ഫീൽഡിൽ ഡ്യൂപ്ലിക്കേറ്റ് ഉല്പന്നങ്ങളെക്കുറിച്ചും ക്വാളിറ്റിക്കുറവിനെക്കുറിച്ചും ഒരു ചർച്ചക്ക് വേദി തുറക്കുo. 150 രൂപ വിലവരുന്ന കാനോണിൻ്റെ ഡ്യൂപ്ലിക്കേറ്റ് ക്യാമറ ബാറ്ററി 4500 രൂപ വിലയ്ക്ക് ചില ഡീലർമാർ വിറ്റിരുന്നു.ഇതിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് ഫോട്ടോവൈഡായിരുന്നു പുറത്തു കൊണ്ടുവന്നത്. അത് പല ഫോട്ടോഗ്രാഫർമാർക്കും പ്രയോജനപ്രദമായി. കേരളത്തിലെ മികച്ച ഉല്പന്നങ്ങൾ വില്ക്കുന്ന ഡീലർമാരെക്കുറിച്ച് ഉള്ള വിവരങ്ങൾ അടുത്ത ലക്കം മുതൽ ഫോട്ടോ വൈഡ് മാഗസിനിൽ പ്രസിദ്ധീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here